തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി. വകുപ്പ് സംബന്ധിച്ചുള്ള ലിസ്റ്റ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. ഉന്നതവിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്തുവെന്നതാണ് പ്രത്യേകത. റോജി എം ജോണാണ് പുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രി.
എക്‌സൈസും സഹകരണവും ലിജുവിനാണ്. ആഭ്യന്തരവും വിജിലന്‍സും രമേശ് ചെന്നിത്തലയ്ക്കാണ്. മന്ത്രിസഭ അധികാരമേറ്റ് മൂന്നാം നാളാണ് വകുപ്പുവിഭജനം പൂര്‍ത്തിയാക്കി ഗവര്‍ണര്‍ക്ക് കൈമാറിയത്. ഫിഷറീസ് വകുപ്പ് സംബന്ധിച്ചുള്ള തര്‍ക്കം നിലനിന്നിരുന്നു. മന്ത്രി കെ. മുരളീധരനാണ് ആരോഗ്യവും ദേവസ്വം ബോര്‍ഡും. ഗസറ്റ് വിജ്ഞാപനമായി മന്ത്രിമാരുടെ വകുപ്പുകള്‍ പുറത്തുവരും.
Departmental division completed: Congress takes over the Higher Education Department















