തിരുവനന്തപുരം : മന്ത്രിസഭയിലേക്കുള്ള ഘടകകക്ഷികളുടെ മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് യുഡിഎഫിൽ അവസാനവട്ട ചർച്ചകൾ പുരോഗമിക്കുന്നു. യുഡിഎഫി ലെ പ്രധാനഘടകകക്ഷിയായ മുസ്ലിം ലീഗിന് നാല് മന്ത്രിമാരും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ പദവിയും നൽകുന്നത് സംബന്ധിച്ചാണ് ചർച്ച. എന്നാൽ ലീഗ് 5 മന്ത്രിമാർ വേണമെന്ന് ആവശ്യമാണ് മുന്നോട്ട് വെച്ചിട്ടുള്ളത്.
ഏഴ് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന ക്രമത്തിൽ മന്ത്രിമാരുടെ എണ്ണം നിശ്ചയിക്കാൻ ആണ് നിലവിൽ യുഡിഎഫിലെ ധാരണ.യുഡിഎഫ് മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യം മുന്നോട്ട് വെച്ച മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനം നൽകാമെന്നും അഞ്ചാം മന്ത്രിക്ക് പകരമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകാമെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുസ്ലിം ലീഗിന് മുന്നിൽ വെച്ചതെന്നാണ് വിവരം.
.ഘടക കക്ഷികളിൽ നിന്നും വിട്ടുവീഴ്ച പ്രതീക്ഷിച്ചാണ് കോൺഗ്രസ് നീക്കം. ചീഫ് വിപ്പ് പദവി വേണ്ടെന്നു വയ്ക്കുന്നതും യുഡിഎഫ് പരിഗണിക്കുന്നുണ്ട്. നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ചർച്ചകൾ വലിച്ചു നീട്ടാതെ പെട്ടെന്ന് തീരുമാനമെടുത്തേക്കും.
. സി. എം. പി ഇത്തവണ തുറമുഖ വകുപ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ആർ. എസ്. പി മൂന്ന് പ്രധാന വകുപ്പുകളിലാണ് ശ്രദ്ധിക്കുന്നത്. വെച്ചിരിക്കുന്നത്. വൈദ്യുതി, ജലവിഭവം, ടൂറിസം വകുപ്പുകൾ തങ്ങൾക്ക് വേണമെന്നാണ് ആർ. എസ്. പിയുടെ ആവശ്യം.
കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തങ്ങളുടെ ആവശ്യങ്ങൾ മുന്നണിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. പൊതുമരാമത്ത് അല്ലെങ്കിൽ റവന്യൂ വകുപ്പുകളിൽ ഒന്ന് വേണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം.
Four ministers and a chairman of the Administrative Reforms Commission for the League?: Discussions intensify















