അമേരിക്കയില്‍ ഇന്ധനവില നാലുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി ഒരു ഗാലണ്‍ പെട്രോളിന് 4.51 ഡോളര്‍

അമേരിക്കയില്‍ ഇന്ധനവില നാലുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി ഒരു ഗാലണ്‍ പെട്രോളിന് 4.51 ഡോളര്‍

വാഷിംഗ്ടണ്‍: ഇറാന്‍- അമേരിക്ക സംഘര്‍ഷം അമേരിക്കന്‍ ഇന്ധന വിപണിയേയും സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഒര ഗാലണ്‍ പെട്രോളിന് 4.5 ഡോളര്‍ എന്ന നിലയിലെത്തി. കഴിഞ്ഞ നാലു വര്‍ഷത്തിനുളളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ചൊവ്വാഴ്ച്ചയാണ് ഗാലണിന് 4.50 ഡോളര്‍ പിന്നിട്ടത്.

ഇറാനുമായുള്ള യുദ്ധം നീണ്ടുനിന്നതിനാലും ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടതും വിലവര്‍ധന്‌യ്ക്ക് കാരണമായി.

ഗ്യാല് ബഡി എന്ന കമ്പനിയുടെ കണക്കുകള്‍ പ്രകാരം, രാജ്യത്തുടനീളം റെഗുലര്‍ അണ്‍ലീഡഡ് പെട്രോളിന്റെ ശരാശരി വില ചൊവ്വാഴ്ച 4.51 ഡോളര്‍ ആയി. ആയി. 2022 ജൂലൈ 17-ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന കരാര്‍ ഉണ്ടാകാത്ത പക്ഷം പെട്രോള്‍ വില തുടര്‍ന്നും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.അമേരിക്കയിലെ പെട്രോള്‍ ശേഖരവും തുടര്‍ച്ചായ വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലുമാണ്.

Fuel prices in the US hit a four-year high of $4.51 per gallon

Share Email
Top