ആഡംബരക്കപ്പലിലെ ഹാന്‍ഡ് വൈറസ് ബാധ: 12 രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

ആഡംബരക്കപ്പലിലെ ഹാന്‍ഡ് വൈറസ് ബാധ: 12 രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

ജനീവ: അര്‍ജന്റീനയില്‍ നിന്നുള്ള ‘ആഡംബര യാത്രാക്കപ്പലായ എംവി ഹോണ്ടിയസിലെ യാത്രക്കാരില്‍ ഹാന്റവൈറസ് പടരുന്ന പശ്ചാത്തലത്തില്‍ 12 രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. കപ്പലിലെ നിരവധി യാത്രക്കാര്‍ക്ക് രോഗം ബാധിക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അന്താരാഷ്ട്ര ആരോഗ്യ ഏജന്‍സി അതീവ ജാഗ്രത നിര്‍ദേശിച്ചത്. . കപ്പലുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഇതില്‍ അഞ്ചെണ്ണം ഹാന്റവൈറസ് ആണെന്ന് സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടനവ്യാഴാഴ്ച അറിയിച്ചു. മൂന്ന് കേസുകള്‍ സംശയാസ്പദമാണ്.

എലികളിലൂടെ പടരുന്ന ഈ വൈറസ് അവയുടെ ഉമിനീര്‍, മൂത്രം, മലം എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരിലേക്ക് എത്തുന്നത്. ഇതൊരു മഹാമാരിയയല്ലെന്നും ആറ് വര്‍ഷം മുന്‍പ് ലോകം കണ്ട കോവിഡ്-19 സാഹചര്യം ഇവിടെയില്ലെന്നും ലോകാരോഗ്യ സംഘടന പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ബ്രിട്ടന്‍, അമേരിക്ക, കാനഡ, ജര്‍മ്മനി, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, സിംഗപ്പൂര്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് സുരക്ഷാ മുന്നറിയിപ്പ് നല്കിയിട്ടുള്ളത്. എന്നാല്‍ നിലവില്‍ കപ്പലിലുള്ള മറ്റ് യാത്രക്കാരില്‍ രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്.
ഏപ്രില്‍ ആറിന് രോഗലക്ഷണം കാണിച്ച ഒരു യാത്രക്കാരന്‍ ഏപ്രില്‍ 11-ന് കപ്പലില്‍ വെച്ച് മരിച്ചതാണ് ആദ്യ സംഭവം. അന്ന് ഇതൊരു സാധാരണ ശ്വാസകോശ രോഗമായി കരുതിയതിനാല്‍ സാമ്പിളുകള്‍ ശേഖരിച്ചിരുന്നില്ല. എന്നാല്‍ കപ്പല്‍ അടുത്ത തുറമുഖത്ത് എത്തിയ ശേഷം യാത്രക്കാരില്‍ പരിശോധന നടത്തിയപ്പോഴാണ് ഹന്റ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലും സ്വിറ്റ്സര്‍ലന്‍ഡിലും ഓരോ കേസുകള്‍ വീതം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ പൊതുജനാരോഗ്യത്തിനുള്ള റിസ്‌ക് കുറവാണെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ വിലയിരുത്തല്‍.

ലോകാരോഗ്യ സംഘടനയുടെ ഒരു വിദഗ്ധന്‍ നിലവില്‍ കപ്പലില്‍ പ്രവേശിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാരും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളിലെ ഒരു വിദഗ്ധനും സംഘത്തിലുണ്ട്. കപ്പല്‍ കാനറി ദ്വീപുകളില്‍ എത്തുന്നത് വരെ ഇവര്‍ അവിടെ തുടരും. യാത്രക്കാരുടെ ആരോഗ്യനില പരിശോധിക്കുകയും വൈറസ് പടരാനുള്ള സാധ്യതകള്‍ വിലയിരുത്തുകയുമാണ് ഇവരുടെ ലക്ഷ്യം.

Hand virus outbreak on luxury cruise ship: WHO warns 12 countries

Share Email
LATEST excelnclexrn
More Articles
Top