ഹാന്റാവൈറസ് : യുഎസില്‍ 41 പേര്‍ നിരീക്ഷണത്തില്‍

ഹാന്റാവൈറസ് : യുഎസില്‍ 41 പേര്‍ നിരീക്ഷണത്തില്‍

വാഷിംഗ്ടണ്‍: ആഡംബര കപ്പലില്‍ പൊട്ടിപ്പുറപ്പെട്ട ഹാന്റാവൈറസിനെ തുടര്‍ന്ന് അമേരിക്കയില്‍ ആരോഗ്യവകുപ്പ് നിരീക്ഷണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 41 പേരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇവരില്‍ ഇവരില്‍ 16 പേര്‍ ആഡംബര കപ്പലിലെ യാത്രക്കാരാണ്. ഇവരെ നെബ്രാസ്‌ക സംസ്ഥാനത്തിലെ പ്രത്യേക ക്വാറന്റൈന്‍ യൂണിറ്റില്‍ പാര്‍പ്പിച്ച് ആരോഗ്യനില നിരീക്ഷിക്കുകയാണ്.

രോഗബാധിതരുമായി ബാധിതരുമായി സമ്പര്‍ക്കത്തിലായവരെയും അടുത്തിടെ യാത്ര ചെയ്തവരെയും കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിലവില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

എംവി ഹോണ്ടിയസ് ആഡംബര ക്രൂയിസ് കപ്പലിലുണ്ടായിരുന്നവരില്‍ ഹാന്റ് വൈറസ് സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ കേസുകളുടെ എണ്ണം ആകെ 10 ആയി. ഇവരില്‍ രണ്ടുപേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സ്ഥിരീകരിച്ചു. ഒരാളുടെ മരണം ഹാന്റാവൈറസ് ബാധ മൂലമാണോ എന്നതില്‍ സ്ഥിരീകറണം വന്നിട്ടില്ല.

കപ്പലിലുണ്ടായിരുന്ന 16 അമേരിക്കന്‍ യാത്രക്കാരെ തിങ്കളാഴ്ച നെബ്രാസ്‌ക മെഡിക്കല്‍ സെന്ററിലെത്തിച്ചു. ഇവരില്‍ 15 പേരെ ക്വാറന്റൈന്‍ യൂണിറ്റില്‍ നിരീക്ഷണത്തി ലാക്കിയതായും ആദ്യം വൈറസ് പോസിറ്റീവ് ആയിരുന്ന ഒരാളെ പ്രത്യേക ബയോകണ്ടെയിന്‍മെന്റ് യൂണിറ്റില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ ആ വ്യക്തിയുടെ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ക്വാറന്റൈന്‍ യൂണിറ്റിലേക്ക് മാറ്റി.മറ്റു രണ്ട് അമേരിക്കന്‍ യാത്രക്കാരെ കൂടുതല്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അറ്റ്‌ലാന്റയിലേക്ക് വിമാനത്തില്‍ കൊണ്ടുപോയതായി അധികൃതര്‍ അറിയിച്ചു.

Hantavirus: 41 people under observation in the US

Share Email
LATEST excelnclexrn
Top