വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു

കല്പറ്റ: വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മേപ്പാടിക്ക് സമീപമുള്ള കല്ലടിയില്‍ വെച്ച പുത്തുമല സ്വദേശിയായ ഷാജിയുടെ ഭാര്യ ജെസിയാണ് ആക്രമണത്തില്‍ മരിച്ചത് ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് കാട്ടാന ഇവരെ ആക്രമിച്ചത്. ഭര്‍ത്താവ് ഷാജിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെസി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. ഇന്ന് രാവിലെ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ ജോലിക്കായി പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

സംഭവത്തിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു. ഈ പ്രദേശത്ത് മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. കൂടാതെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നത് നാട്ടുകാര്‍ ദീര്‍ഘനാളായി ആവശ്യപ്പെടുന്ന കാര്യവുമാ ണ്.അപകടത്തി ല്‍പ്പെട്ട കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അധികൃതര്‍ പ്രഖ്യാപിച്ചു.

കൂടാതെ കുടുംബത്തിലെ ഒരംഗത്തിന് താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അവര്‍ അറിയിച്ചു. കാട്ടാനയെ തുരത്താനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ ത്തിക്കാതിരിക്കാന്‍ വേലികള്‍ നിര്‍മിക്കുന്ന തടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങ ള്‍ ശക്തിപ്പെടുത്തുമെന്നും വയനാട് ഡി.എം.ഒ ആഷിക് അലി വ്യക്തമാക്കി. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി വനം വകുപ്പ് മന്ത്രി, കൃഷി വകുപ്പ് മന്ത്രി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഉന്നതതല യോഗം ഈ മാസം 30-ന് വയനാട്ടില്‍ ചേരുമെന്നും അധികൃതര്‍ അറിയിച്ചു.

Housewife killed in wild elephant attack in Wayanad

Share Email
Top