മോഡലിംഗിന്റെ മറവില്‍ വിദേശത്തേയക്ക് മനുഷ്യക്കടത്ത്: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

മോഡലിംഗിന്റെ മറവില്‍ വിദേശത്തേയക്ക് മനുഷ്യക്കടത്ത്: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

കൊച്ചി: സംസ്ഥാനത്തു നിന്നും മോഡലിങ്ങിന്റെ മറവില്‍ സെക്‌സ് റാക്കറ്റും വിദേശത്തേക്ക് മനുഷ്യക്കടത്തും നടത്തിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. മാവേലിക്കര സ്വദേശി ബിലാല്‍ എന്നറിയപ്പെടുന്ന ശ്രീകുമാറിനെയാണ് മരട് പോലീസ് പിടികൂടിയത്. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇതോടെ ഈ കേസില്‍ ഇതുവരെ മൂന്നു സ്ത്രീകള്‍ അടക്കം നാലു പേരാണ് അറസ്റ്റിലായത്.

മോഡലിംഗിന്റെ മറവില്‍ യുവതികളെ വിദേശത്തെത്തിച്ച് പെണ്‍വാണിഭം നടത്തിയ കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ശ്രീകുമാറെന്ന് പോലീസ് വ്യക്തമാക്കി. യുവതികളെ വിദേശത്തേക്ക് കടത്തുന്നതില്‍ ബിലാല്‍ സുപ്രധാന പങ്കു വഹിച്ചിരുന്നു.

കേസില്‍ ആദ്യം അഞ്ചുപേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. അതില്‍ സിന്ധു, മഞ്ജിമ, അലീന എന്നിവരാണ് അറസ്റ്റിലായത്. മറ്റു രണ്ടുപേര്‍ വിദേശത്താണ്. ഇരകളെ വിസിറ്റിങ്ങ് വിസകളിലാണ് ദുബായില്‍ എത്തിച്ചിരുന്നത്. സെക്സ് റാക്കറ്റ് ഇടപാടില്‍ കൂടുതല്‍ പേര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചിട്ടുണ്ട്.

അറസ്റ്റിലായ സിന്ധുവിനെതിരേ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. കേരളത്തില്‍നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സിന്ധുവാണ് ഇടപാടുകാര്‍ക്ക് അയച്ചുകൊടുത്തിരുന്നത്. ഇവരുമായി വിലപേശുന്നതിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഇടപാടുകാരില്‍ ചിലരില്‍നിന്നുള്ള വാട്‌സാപ്പ് ചാറ്റുകളും പൊലീസ് ശേഖരിച്ചു.ദുബായില്‍ ജോലി ലഭിക്കാന്‍ നാലു ലക്ഷം രൂപമുതലാണ് സിന്ധുവും സംഘവും യുവതികളില്‍നിന്ന് വാങ്ങിയത്.

Human trafficking abroad under the guise of modeling: Mastermind arrested

Share Email
LATEST excelnclexrn
More Articles
Top