വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കി. വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്ററില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ തന്റെ ആരോഗ്യനില സംതൃപ്തികരമാണെന്നു പ്രസിഡന്റ് ട്രംപ് തന്റെ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ചൊവ്വാഴ്ച്ചയാണ് വാര്‍ഷിക ദന്ത-ആരോഗ്യ പരിശോധനകള്‍ക്കായി ട്രംപ് ആശുപത്രിയിലെത്തിയതെന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ സ്്ഥിരീകരിച്ചു.
വാള്‍ട്ടര്‍ റീഡ് മിലിറ്ററി മെഡിക്കല്‍ സെന്ററില്‍ തന്റെ ആരോഗ്യ പരിശോധന ഇപ്പോള്‍ പൂര്‍ത്തിയായതായും ആരോഗ്യനില മികച്ച നിലയിലാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നുമായിരുന്നു ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ കുറിപ്പ്. പരിശോധനകള്‍ നടത്തിയ ഡോക്ടര്‍മാര്‍ക്ക് ട്രംപ് നന്ദിയും പറഞ്ഞു.
വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ പ്രതികരണം പ്രകാരം പരിശോധനകള്‍ ഏകദേശം മൂന്നര മണിക്കൂര്‍ നീണ്ടു. പരിശോധനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നുമാണ് അറിയിച്ചത്. കഴിഞ്ഞ 13 മാസത്തിനിടെ ട്രംപിന്റെ വാള്‍ട്ടര്‍ റീഡിലേക്കുള്ള മൂന്നാമത്തെ നിശ്ചിത മെഡിക്കല്‍ പരിശോധനയാണ്.
2025 ഏപ്രിലില്‍ ട്രംപ് വാള്‍ട്ടര്‍ റീഡില്‍ സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലങ്ങള്‍ വിശദീകരിച്ച കുറിപ്പില്‍, ട്രംപിന്റെ ഡോക്ടറായ യു.എസ്. നേവി ക്യാപ്റ്റന്‍ ഷോണ്‍ ബാര്‍ബബെല്ല ട്രംപ മികവുറ്റ ആരോഗ്യനിലയിലാണെന്നും പ്രസിഡന്റായി സേവനം തുടരാന്‍ പൂര്‍ണമായും യോഗ്യനാണെന്നും വ്യക്തമാക്കിയിരുന്നു.
ജനുവരിയിലും മെയ് മാസത്തിലും ട്രംപ് ഫ്‌ലോറിഡയില്‍ ദന്തഡോക്ടറെ സന്ദര്‍ശിച്ചിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ജാഗ്രതയുള്ളതും എളുപ്പത്തില്‍ സമീപിക്കാവുന്നതുമായ പ്രസിഡന്റാണ് ട്രംപെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോഴും പൂര്‍ണസംതൃപ്തികരമാണെന്നും വൈറ്റ് ഹൗസ് വക്താവ് എബിസി ന്യൂസിനോട് വ്യക്തമാക്കി.
ട്രംപിന്റെ കൈകളില്‍ പലപ്പോഴും മുറിവ് പോലുള്ള പാടുകള്‍ കാണപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യം ട്രംപിന്റെ കഴുത്തിന്റെ വലത് വശത്ത് ചുവപ്പ് പാടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയെല്ലാം ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.
I am in perfect health: Trump responds after medical examination















