രണ്ടാം വട്ടം ട്രംപ് അധികാരത്തിലെത്തിയ ശേഷം ന്യൂയോര്‍ക്കില്‍ ഇമിഗ്രേഷന്‍ അറസ്റ്റില്‍ 71 ശതമാനം വര്‍ധനയെന്നു റിപ്പോര്‍ട്ട്

രണ്ടാം വട്ടം ട്രംപ് അധികാരത്തിലെത്തിയ ശേഷം ന്യൂയോര്‍ക്കില്‍ ഇമിഗ്രേഷന്‍ അറസ്റ്റില്‍ 71 ശതമാനം വര്‍ധനയെന്നു റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക് സിറ്റി: രണ്ടാം വട്ടം ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റശേഷം ഇമിഗ്രേഷനുമായി ബന്ധപ്പെട്ട അറസ്റ്റില്‍ 71 ശതമാനത്തിന്റെ വര്‍ധനയെന്നു റിപ്പോര്‍ട്ട്. വെള്ളിയാഴ്്ച്ച പുറത്തിറങ്ങിയ നഗര ഓഡിറ്റിംഗ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്കമാക്കുന്നത്.
ന്യൂയോര്‍ക്ക് മേയറായി സൊഹ്‌റാന്‍ മംദാനി അധികാരമേറ്റതിനു ശേഷമാണ് ഇത്തരത്തിലൊരു ഓഡിറ്റിംഗിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം, 2025 ജനുവരി 20 മുതല്‍ 2026 മാര്‍ച്ച് 10 വരെ, ഇമിഗ്രേഷന്‍ ആന്ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ന്യൂയോര്‍ക്ക് സിറ്റി പ്രദേശത്ത് 5,567 പേരെ അറസ്റ്റ് ചെയ്തു.

ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡന്റ് ഭരണകാലവുമായി താരതമ്യം ചെയ്യുമ്പോള്‍ അറസ്റ്റില്‍ 71 ശതമാനം വര്‍ധനവാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ട്രംപിന്റെ കടുത്ത കുടിയേറ്റ നയങ്ങള്‍ നടപ്പാക്കുന്ന ഫെഡറല്‍ ഏജന്‍സിയായഹോം ലാന്‍ഡ് സെക്യൂരിറ്റി പുറത്തുവന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരണം നല്കിയിട്ടില്ല. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ മംദാനി, കുടിയേറ്റ സമൂഹങ്ങളെ സംരക്ഷിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഓഡിറ്റിന് നിര്‍ദേശം നല്‍കിയതെന്ന് അറിയിച്ചു.

”ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാരുടെ വീടാണ് ന്യൂയോര്‍ക്ക് സിറ്റി. അവരുടെ കുടിയേറ്റ നില കാരണം ആരും ഭയത്തോടെ ജീവിക്കേണ്ട സാഹചര്യമുണ്ടാകരുത്,” മേയര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ടില്‍ ഇരുപതിലധികം ശുപാര്‍ശകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്കറക്ഷന്‍ ഉദ്യോഗസ്ഥരും ഐസിഇയും തമ്മിലുള്ള ഇമെയില്‍ ഇടപാടുകള്‍ പരിശോധിച്ച് അനാവശ്യമായോ നിയമവിരുദ്ധമായോ ആശയവിനിമയം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്നതാണ് പ്രധാന ശുപാര്‍ശ.

Immigration arrests in New York have increased by 71 percent since Trump took office for a second term, report says

Share Email
Top