ടെഹ്‌റാന്‍: അമേരിക്കയും ഇറാനും സംയുക്തമായി ഇറാനെതിരേ നടത്തുന്ന സംഘര്‍ഷം വീണ്ടും ശക്തമായേക്കുമെന്ന സൂചന നല്കി ഇറാന്‍. അമേരിക്ക ഇറാനുമായി നിലവിലെ സാഹചര്യത്തില്‍ ഒരു കരാര്‍ ഉണ്ടാക്കാനുള്ള സാധ്യത കുറവാണെന്നും ഫാര്‍സ് വാര്‍ത്താ ഏജന്‍സി നടത്തിയ പ്രസ്താവനയിലാണ് സൈനിക ആസ്ഥാന ഡെപ്യൂട്ടി മുഹമ്മദ് ജാഫര്‍ അസദി ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് ഉദ്യോഗസ്ഥരുടെ സമീപകാല നടപടികളും പ്രസ്താവനകളും നയതന്ത്ര ധാരണകളോടുള്ള പ്രതിബദ്ധതയുടെ അഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ നടപടികളും പ്രസ്താവനകളും പ്രധാനമായും സ്വന്തം താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നവയാണ്. ആദ്യം എണ്ണവിലയിലെ ഇടിവ് തടയുക എന്നതും രണ്ടാമത്തേത് അവര്‍ സൃഷ്ടിച്ച കുഴപ്പങ്ങളില്‍ നിന്ന് സ്വയം മോചിപ്പിക്കുക എന്നതും ലക്ഷ്യമാക്കുന്നതുമാണെന്നും അസദി പറഞ്ഞു.ഇറാന്‍ സേന അതീവ ജാഗ്രതയിലാണെന്നും ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Iran signals that war could intensify again















