ഇറാൻ അമേരിക്ക സമാധാന നീക്കം: പുറത്തുവന്ന കരട് റിപ്പോർട്ട് വ്യാജമെന്ന് യുഎസ്

ഇറാൻ അമേരിക്ക സമാധാന നീക്കം: പുറത്തുവന്ന കരട് റിപ്പോർട്ട് വ്യാജമെന്ന്  യുഎസ്

വാഷിംഗ്ടൺ:.ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനായി കരട് സമാധാന കരാർ തയ്യാറായെന്ന വാർത്ത നിരാകരിച്ച് അമേരിക്ക. ഇത്തരം ഒരു കരട് തയ്യാറായിട്ടില്ലെന്നും ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ കരട് ആണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

മേഖലയിൽ നിന്ന് അമേരിക്കൻ സൈനിക പിൻവാങ്ങലിനും ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം വീണ്ടും തുറക്കുന്നതിനുമുള്ള സാധ്യതയുള്ള പദ്ധതികൾ ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് വാർത്ത നിരാകരിച്ച്  രംഗത്തെത്തിയത്. റിപ്പോർട്ട് പൂർണമായും കെട്ടിച്ചമച്ചതാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. 

തിങ്കളാഴ്ച ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളെയും മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ചതായി ആരോപിക്കപ്പെടുന്ന ബോട്ടുകളെയും ലക്ഷ്യമിട്ട് യുഎസ് ഇറാനെ ആക്രമിച്ചതിനെത്തുടർന്ന് മേഖലയിൽ ഉണ്ടായ സംഘർഷങ്ങൾക്കിടയിലായാണ് റിപ്പോർട്ട് പുറത്തുവന്നത്. 

ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് പ്രകാരം കരട്  ധാരണാപത്രംഅനുസരിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം 30 ദിവസത്തിനുള്ളിൽ പഴയ നിലയിലേക്ക് മടങ്ങാൻ അനുവദിക്കും.  ഇറാനു ചുറ്റുമുള്ള സൈനിക സാന്നിധ്യം അമേരിക്ക കുറയ്ക്കുകയും ചെയ്യുമെന്നുമായിരുന്നു. ഇറാന്റെ ഈ അവകാശവാദത്തിന് പിന്നാലെ മണിക്കൂറു കൾക്കുള്ളിൽ വൈറ്റ് ഹൗസ് റിപ്പോർട്ട് പൂർണ്ണ കെട്ടിച്ചമച്ചതാണെന്ന് തള്ളിക്കളഞ്ഞു.

ഇറാനിയൻ നിയന്ത്രിത മാധ്യമങ്ങളിൽ നിന്നുള്ള ഈ റിപ്പോർട്ട് ശരിയല്ല, അവർ “പുറത്തുവിട്ട  കരട് എംഒയു  പൂർണ്ണമായ കെട്ടിച്ചമച്ചതാണ്. ഇറാനി യൻ സ്റ്റേറ്റ് മാധ്യമങ്ങൾ പുറത്തുവിടു ന്നവാർ ആക  ആരും വിശ്വസിക്കരുതെന്നും കൂട്ടിച്ചേർത്തു.

യുഎസ് സൈനിക പിൻവലിക്കലിന്റെ വ്യാപ്തിയെക്കുറിച്ച് ചർച്ചകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഇറാന്റെ മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംഘർഷ സമയത്ത് വിന്യസിച്ചിരിക്കുന്ന സൈന്യത്തെ മാത്രമേ വാഷിംഗ്ടൺ നീക്കം ചെയ്യൂകയുള്ളോ

അതോ ദീർഘകാല പ്രാദേശിക താവളങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികരെ കുറയ്ക്കുമോ എന്ന് വ്യക്തമല്ല 60 ദിവസത്തിനുള്ളിൽ ഒരു അന്തിമ കരാറിൽ എത്തിയാൽ, അത് പിന്നീട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയമായി അംഗീകരിക്കാമെന്ന് കരട് ചട്ടക്കൂട് നിർദ്ദേശിക്കുന്നതായി റിപ്പോർട്ട്.

Iran-US peace move: US says leaked draft report is fake

Share Email
Top