ശത്രുവിന്റെ മുന്നില്‍ തങ്ങള്‍ തലകുനിക്കില്ലെന്നു ഇറാന്‍ പ്രസിഡന്റ്: ഇറാന്‍-അമേരിക്ക സംഘര്‍ഷം പുതിയ തലത്തിലേക്ക്

ശത്രുവിന്റെ മുന്നില്‍ തങ്ങള്‍ തലകുനിക്കില്ലെന്നു ഇറാന്‍ പ്രസിഡന്റ്: ഇറാന്‍-അമേരിക്ക സംഘര്‍ഷം പുതിയ തലത്തിലേക്ക്

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ പുതിയ തല ത്തിലേക്ക്. ഇറാന്റെ സമാധാന ഫോര്‍മുല അംഗീകരിക്കാന്‍ കഴിയില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചതിനു പിന്നാലെയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നത്. തങ്ങള്‍ കൂടുതല്‍ വിട്ടുവീഴ്ച്ചകള്‍ക്ക് സന്നദ്ധമല്ലെന്ന സൂചന ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി.

ശത്രുവിന് മുന്നില്‍ ഒരിക്കലും തലകുനി ക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വ്യക്തമാക്കി. രാജ്യത്തി ന്റെ താല്‍പ്പര്യങ്ങള്‍ ശക്തിപൂര്‍വം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ സായുധ സേനകള്‍ പൂര്‍ണ സജ്ജമാണെന്ന് സൈനിക ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.അമേരിക്കയും ഇറാനും നിലപാടുകള്‍ കടുപ്പിച്ചിരിക്കു ന്നതിനാല്‍ നയതന്ത്ര നീക്കങ്ങള്‍ പരാജയപ്പെടുകയും സൈനിക വിന്യാസം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് വലിയ യുദ്ധത്തിനുള്ള സാധ്യതകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇസ്രായേലും സമാനമായ രീതിയില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.

ഇതിനിടെ അമേരിക്കന്‍ നിലപാടിനോട് അനുകൂലമായി ഇസ്രയേലും പ്രപതി കരണം നടത്തി. ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം അവസാനിച്ചെന്ന് കരുതണമെങ്കില്‍ ഇറാന്റെ പക്കലുള്ള ആണവ സാമഗ്രികള്‍ നീക്കം ചെയ്യണമെന്ന് നെതന്യാഹു പറഞ്ഞു. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂര്‍ണ്ണമായും പുറത്തെത്തിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Iranian President says we will not bow down to the enemy: Iran-US conflict reaches new level

Share Email
Top