ടെല്‍ അവീവ്: ഇറാന്‍-അമേരിക്ക സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കന്‍ സൈനീക താവളമുളള യുഎഇ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്കു നേരെയുള്ള ഇറാന്റെ രൂക്ഷമായ ആക്രമണം തടുക്കാന്‍ ഹ്രസ്വദൂര റോക്കറ്റുകളെയും പീരങ്കി ഷെല്ലുകളെയും ആകാശത്തുവെച്ച് തന്നെ തകര്‍ക്കാന്‍ ശേഷിയുള്ള അയണ്‍ബീം ലേസര്‍ സംവിധാ നങ്ങള്‍ ഉള്‍പ്പെടെ ഒരുക്കി സംരക്ഷണവുമായി ഇസ്രയേല്‍.
ഇസ്രയേലിന്റെ അത്യാധുനീക ലേസര്‍ അധിഷ്ടിത സംവിധാനം യുഎഇയില്‍ വിന്യസിച്ചത് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ലേസര്‍ സംവിധാനത്തിന് പുറമെ 20 കിലോമീറ്റര്‍ അകലെ നിന്ന് തന്നെ ഇറാന്റെ ഡ്രോണുകളെ കണ്ടെത്താന്‍ ശേഷിയുള്ള ‘സ്പെക്ട്രോ നിരീക്ഷണ പ്ലാറ്റ്ഫോ മും ഇസ്രായേല്‍ യുഎഇക്ക് കൈമാറിയിട്ടുണ്ട്.
അയണ്‍ ഡോം വ്യോമ പ്രതിരോധ സംവിധാനവും അത് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യ മായ സൈനികരെയും ഇസ്രായേല്‍ യുഎഇയിലേക്ക് അയച്ചു. വന്‍ തോതില്‍ ഇസ്രായേ ലി സൈനികര്‍ നിലവില്‍ യുഎഇയില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത അയണ്‍ ബീം അതിശക്തമായ ലേസര്‍ സംവിധാനമാണ്.
ഹ്രസ്വദൂര റോക്കറ്റുകളെയും ഡ്രോണുകളെയും നാലു മുതല്‍ സെക്കന്‍ഡിനുള്ളില്‍ കേന്ദ്രീകൃത ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് നശിപ്പിക്കാന്‍ ഇതിന് സാധിക്കും .ലെ ബനനില്‍ നിന്നുള്ള ഹിസ്ബുള്ളയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രായേല്‍ നേരത്തെ ഇത് ഉപയോഗിച്ചിട്ടുണ്ട്. യുഎഇക്ക് നല്‍കിയ പല സംവിധാനങ്ങളും പരീക്ഷ ണ ഘട്ടത്തിലുള്ളവയാണെന്നും ഇസ്രായേല്‍ സൈന്യം സ്വന്തം ആവശ്യത്തിന് പോലും പൂര്‍ണ്ണമായി ഉപയോഗിച്ചു തുടങ്ങാത്തവയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പശ്ചിമേ ഷ്യയിലെ സംഘര്‍ഷത്തിന്റെ തീവ്രത കണക്കിലെടുത്ത് വികസന ഘട്ടത്തിലുള്ള ഇത്തരം പ്രോട്ടോടൈപ്പുകള്‍ പോലും ഇസ്രായേല്‍ യുഎഇക്ക് നല്‍കുകയായിരുന്നു.
Israel deploys Iron Beam laser system in UAE to counter Iranian missile attacks















