pulimoottil

പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന് അട്ടിമറിജയം

പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന് അട്ടിമറിജയം

കണ്ണൂര്‍: സിപിഎം ഉരുക്കു കോട്ടയായ പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി.കുഞ്ഞികൃഷ്ണനു അട്ടിമറി ജയം. സിപിഎമ്മിന്റെ  ഫണ്ട് വിവാദത്തില്‍ പ്രതിഷേധിച്ച് മത്സരരംഗത്തിറങ്ങിയ കുഞ്ഞികൃഷ്ണനു യുഡിഎഫ് പിന്തുണ നല്കുകയായിരുന്നു .

നിലവിലെ എംഎല്‍എ വി.മദൂസുദനെ 7487 വോട്ടുകള്‍ക്കാണ് കുഞ്ഞികൃഷ്ണന്‍ പരാജയപ്പെടുത്തിയത്. സംസ്ഥാനത്ത് യുഡിഎഫിനു അനുകൂലമായി ആഞ്ഞടിച്ച് സുനാമിയില്‍ ഇടതുകോട്ടകള്‍ പലതും തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്.

തളിപ്പറമ്പില്‍ അതിശക്തമായ മത്സരമാണ് നടക്കുന്നത്. ചിറയിന്‍ കീഴില്‍ രമ്യാ ഹരിദാസ്  വിജയിച്ചു. ഇരിങ്ങാലക്കുടയില്‍ മന്ത്രി  ആര്‍. ബിന്ദു പരാജയപ്പെട്ടു.

Kunjikrishnan wins in Payyannur by a landslide

Share Email
LATEST excelnclexrn
More Articles
Top