ഇറാന്റെ പലമേഖലകളിലും വലിയ സ്ഫോടന ശബ്ദം: കാരണം അജ്ഞാതം 

ഇറാന്റെ പലമേഖലകളിലും വലിയ സ്ഫോടന ശബ്ദം: കാരണം അജ്ഞാതം 

ടെഹ്റാൻ:  ഇറാന്റെ പല മേഖലകളിലും വലിയ സ്ഫോടനശബ്ദമെന്ന് റിപ്പോർട്ട്.  ഹോർമുസ് കടലിടുക്കിന് സമീപമുള്ള പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ് ഉൾപ്പെടെ തെക്കൻ ഇറാനിലെ നിരവധി പ്രദേശങ്ങളിലാണ്  സ്ഫോ ടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ സ്ഫോടന ശബ്ദത്തിന്റെ  കാരണം വ്യക്തമായിട്ടില്ല. 

 തീരദേശ നഗരങ്ങളായ സിറിക്, ജാസ്ക് എന്നിവിടങ്ങളിലും ഇതേ രീതിയിലുള്ള  സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഐആർജിസി-അനു ബന്ധ ഔട്ട്ലെറ്റ് അറിയിച്ചു.സ്ഫോ ടനത്തിന്റെ  ഉറവിടത്തെക്കുറിച്ചോ സ്വഭാവത്തെ ക്കുറിച്ചോ ഇറാൻ അധികൃതർ ഇതുവരെ  വിശദീകരണം നൽകിയിട്ടില്ല.

മാസങ്ങളായുള്ള ഇറാൻ അമേരിക്ക സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ ഇറാന്റെ പല മേഖലയിലും  സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത്. സംഘർഷംഅവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമായി ചർച്ച ചെയ്തു വരികയാണ്

Loud explosions heard in several areas of Iran: Cause unknown 

Share Email
Top