ബീജിംഗ്: വടക്കന്‍ ചൈനയിലുണ്ടായ ഖനി അപകടത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.നൂറോളം പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നു. ചൈനീസ് മാധ്യമമാണ് അപകടവാര്‍ത്ത പുറത്തുവിട്ടത്. ചൈനീസ് സമയം വെളളിയാഴ്ച്ച രാത്രിയിലാണ് ലിഷ്യേനു ഖനിയില്‍ അപകടം സംഭവിച്ചത്.
ഖനിക്കുള്ളിലെ കാര്‍ബണ്‍ മോണോക്‌സൈഡ് അളവ് ”അപകടകരമായ പരിധി കടന്നതായി ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ സിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്തു.
അപകടസമയത്ത് ആകെ 247 തൊഴിലാളികള്‍ ഖനിക്കുള്ളിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നാല് മരിച്ചവരടക്കം 157 പേരെ ഇതിനകം പുറത്തേക്ക് കൊണ്ടുവന്നതായി സര്‍ക്കാര്‍ മാധ്യമങ്ങള്‍ അറിയിച്ചു.ഇനിയും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന 90 തൊഴിലാളികളില്‍ 16 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
Mining accident in northern China:eightr dead, hundreds trapped













