ജനീവ: ഹാന്റ് വൈറസ് ബാധിതരായി മൂന്നുപേര്‍ ആഡംബര കപ്പലില്‍ മരണപ്പെട്ട വാര്‍ത്തയ്ക്ക് പിന്നാലെ മറ്റൊരു ആഡംബരകപ്പലായ കരീബിയന്‍ പ്രിന്‍സസില്‍ 115 പേര്‍ക്ക് വിവിധ രോഗങ്ങളള്‍ ബാധിച്ചതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രോഗബാധിതരില്‍ 102 പേര്‍ യാത്രക്കാരും 13 പേര്‍ ജീവനക്കാരുമാണ് ്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് പലര്‍ക്കുമുള്ളത്. നൊറോ വൈറസ് വ്യാപനത്തെ തുര്‍ന്നാണ് ആഡംബരക്കപ്പലിലെ പലര്‍ക്കും രോഗമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ വടക്കുപടിഞ്ഞാറന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പ്യൂര്‍ട്ടോ പ്ലാറ്റനയിലേക്കാണ് ് കപ്പല്‍ സഞ്ചരിക്കുന്നത്. തുടര്‍ന്ന് മേയ് 11ന് പോര്‍ട്ട് കാനവറല്‍ തുറമുഖത്ത് എത്തിച്ചേരും.
സിഡിസിയുടെ യുടെ കണക്കുകള്‍ പ്രകാരം കപ്പലില്‍ ആകെ 3,116 യാത്രക്കാരും 1,131 ജീവനക്കാരും ഉണ്ട്. രോഗവ്യാപനം കണ്ടെത്തിയതോടെ കപ്പലില്‍ ശുചീകരണവും അണുനശീകരണവും ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കാണിച്ചവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
യാത്രയ്ക്കിടെ കപ്പലിന്റെ എല്ലാ ഭാഗങ്ങളും അടിയന്തരമായി അണുവിമുക്തമാക്കിയതായും അധിക ശുചീകരണ നടപടികള്‍ സ്വീകരിച്ചതായും കമ്പനി വ്യക്തമാക്കി. അടുത്ത യാത്രയ്ക്ക് മുമ്പ് സമഗ്ര അണുനശീകരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
നൊറോ വൈറസ് കപ്പല്‍യാത്രകളില്‍ സാധാരണയായി കണ്ടുവരുന്ന രോഗബാധയാണെന്നും ഇതിനു ഹാന്റ് വൈറസ് വ്യാപനവുമായി യാതൊരു ബന്ധവുമില്ലെന്നുംസിഡിസി വ്യക്തമാക്കി. 2026ല്‍ ഇതുവരെ ക്രൂയിസ് കപ്പലുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ നോറോ വൈറസ് വ്യാപനമാണിതെന്നും അധികൃതര്‍ അറിയിച്ചു.
Norovirus outbreak on Caribbean cruise ship: 115 people infected, report says















