ഷാജി വളാശേരിയുടെആലുവയിലെ നീന്തൽ ക്ലബ്ബിനെ മൻകീബാത്തിൽ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ആസ്ട്രോ കേരളയ്ക്കും ആദരം

ഷാജി വളാശേരിയുടെആലുവയിലെ നീന്തൽ ക്ലബ്ബിനെ മൻകീബാത്തിൽ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ആസ്ട്രോ കേരളയ്ക്കും ആദരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തിൽ’ എറണാകുളം ആലുവ സ്വദേശി ഷാജി വളാശേരിയുടെ നീന്തൽ ക്ലബ്ബിന് ആദരവും പുകഴ്ത്തലും. പ്രായഭേദമന്യേ ഭിന്നശേഷിക്കാർ അടക്കം പതിനയ്യായിരത്തിലധികം പേർക്ക് സജന്യമായി നീന്തൽ പരിശീലനം നൽകിയ ഷാജിയുടെ ജീവകാരുണ്യ പ്രവർത്തനം ആയിരങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുൻപ് പ്രദേശത്തുണ്ടായ ഒരു ബോട്ടപകടത്തിൽ നിരവധി കുട്ടികൾ മരിച്ച സംഭവമുണ്ടാക്കിയ കടുത്ത വേദനയും ദൗർഭാഗ്യകരമായ സാഹചര്യങ്ങളുമാണ് ഇത്തരമൊരു സ്വിമ്മിംഗ് ക്ലബ്ബ് തുടങ്ങാൻ ഷാജിക്ക് പ്രചോദനമായതെന്നും മോദി കൂട്ടിച്ചേർത്തു.

കേരളത്തിൽ നിന്നുള്ള വാനനിരീക്ഷണ കൂട്ടായ്മയായ ‘ആസ്ട്രോ കേരള’യുടെ പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി തന്റെ പ്രഭാഷണത്തിൽ പ്രത്യേകം പരാമർശിച്ചു. യുവാക്കൾക്കിടയിൽ വാനശാസ്ത്ര കൗതുകം വളർത്താനും ശാസ്ത്രീയ അവബോധം സൃഷ്ടിക്കാനും ഇത്തരം കൂട്ടായ്മകൾ നടത്തുന്ന ശ്രമങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം വിലയിരുത്തി. രാജ്യത്ത് ചൂട് കനക്കുന്ന പശ്ചാത്തലത്തിൽ, വേനൽകാല ആരോഗ്യ സംരക്ഷണത്തിനായി പരമ്പരാഗത പാനീയങ്ങൾ കുടിക്കേണ്ടതിന്റെയും ജലാംശം നിലനിർത്തേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളെ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

Share Email
LATEST excelnclexrn
Top