അനധികൃതമായി അമേരിക്കയില്‍ കുടിയേറി വൈദീകനായ എവേലിയോ മെന്‍ജിവറെ ബിഷപ്പായി പ്രഖ്യാപിച്ച് ലിയോ പോപ്പ്

അനധികൃതമായി അമേരിക്കയില്‍ കുടിയേറി വൈദീകനായ എവേലിയോ മെന്‍ജിവറെ ബിഷപ്പായി പ്രഖ്യാപിച്ച് ലിയോ പോപ്പ്

വത്തിക്കാന്‍ സിറ്റി: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ ട്രംപ് ഭരണകൂടും അതിശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനിടെ അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ശേഷം വൈദീകനായ എല്‍ സാല്‍വദോര്‍ സ്വദേശിയെ ബിഷപ്പായി പ്രഖ്യാപിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. എല്‍ സാല്‍വദോര്‍ സ്വദേശിയായ എവേലിയോ മെന്‍ജിവര്‍ അയാലയെയെ വെസ്റ്റ് വെര്‍ജീനിയയിലെ വീലിംഗ്-ചാര്‍ലസ്റ്റണിലേക്കാണ് ബിഷപ്പായി നിയമിച്ചത്. കുടിയേറ്റക്കാര്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടപടികള്‍ ശക്തമാക്കുമ്പോഴാണ് മാര്‍പാപ്പയുടെ ഈ പ്രഖ്യാപനം.

1990ലാണ് ബിഷപ്പ് മെന്‍ജിവര്‍-അയാല അമേരിക്കയിലേക്ക് കുടിയേറിയത്. നിലവില്‍ വാഷിങ്ടണ്‍ അതിരൂപതയില്‍ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഈ സമയത്താണ് ബിഷപ്പായി വെസ്റ്റ് വെര്‍ജീനിയയിലേക്ക നിയമിച്ചത്.

വലിയ സന്തോഷത്തോടും വിനയത്തോടും കൂടി ഈ പുതിയ ദൗത്യം സ്വീകരിക്കുന്നുവെന്ന് 56കാരനായ മെന്‍ജിവര്‍-അയാല പറഞ്ഞു. യുവാക്കളുടെ ആശയങ്ങള്‍ കേള്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും, ദരിദ്രരുടെയും തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും ശബ്ദം കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര യുദ്ധം അതിരൂക്ഷമായ സാല്‍വഡോറില്‍ നിന്നും രക്ഷപെട്ടാണ് ഇദ്ദേഹം അമേരിക്കയിലെ്ത്തിയത്. തൂപ്പുകാരനായും നിര്‍മാണ തൊഴിലാളിയായും ജോലി ചെയ്തിരുന്നു.

Pope Leo X proclaims illegal immigrant priest Evelio Menjivar as bishop

Share Email
LATEST excelnclexrn
Top