ട്രംപുമായുള്ള നയതന്ത്ര നീക്കത്തിന് തടസമായി ഇറാനിലെ അതിതീവ്ര വിഭാഗം; ചർച്ചകൾ അട്ടിമറിക്കുക ലക്ഷ്യം, ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു

ട്രംപുമായുള്ള നയതന്ത്ര നീക്കത്തിന് തടസമായി ഇറാനിലെ അതിതീവ്ര വിഭാഗം; ചർച്ചകൾ അട്ടിമറിക്കുക ലക്ഷ്യം, ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു

ടെഹ്റാൻ: വാഷിംഗ്ടണുമായി ഇറാൻ ഭരണകൂടം നടത്തുന്ന സമാധാന ചർച്ചകളെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ഇറാനിലെ ഒരു ചെറിയ വിഭാഗം തീവ്ര നിലപാടുകാർ നീക്കം ശക്തമാക്കുന്നുവെന്ന് റിപ്പോർട്ട്. ഇസ്ലാമിക് റിപ്പബ്ലിക്കിനുള്ളിൽ ഭരണപരമായ ഭിന്നതകളുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദങ്ങൾക്ക് ബലം നൽകുന്നതാണ് ഈ വിഭാഗത്തിന്റെ പുതിയ ഇടപെടലുകൾ. 2015-ലെ ആണവ കരാർ ഒരു വലിയ തെറ്റായിരുന്നു എന്ന കാര്യത്തിൽ ഇവർക്ക് ട്രംപിന്റെ അതേ അഭിപ്രായമാണെങ്കിലും, അതിന്റെ കാരണങ്ങൾ തികച്ചും വ്യത്യസ്തമാണ്.

പാശ്ചാത്യ രാജ്യങ്ങളോടുള്ള ഇവരുടെ കടുത്ത ശത്രുത ഇറാനിലെ മറ്റു യാഥാസ്ഥിതിക വിഭാഗങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ളതാണ്.രാജ്യം അതിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായ ഒരു പ്രതിസന്ധി നേരിടുമ്പോൾ ഐക്യം പ്രകടിപ്പിക്കാൻ പുതിയ ഇറാൻ നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും, ഈ അതിതീവ്ര ഗ്രൂപ്പ് അതിനെതിരെ ശക്തമായി രംഗത്തുണ്ട്. മാധ്യമങ്ങളിലൂടെയും പാർലമെന്റിലൂടെയും തെരുവുകളിലൂടെയും ഇവർ അമേരിക്കയുമായുള്ള കരാറിനെ എതിർക്കുകയാണ്. വാഷിംഗ്ടണിനെ പരാജയപ്പെടുത്തിയാൽ മാത്രമേ ഇറാന് അനുകൂലമായ ഒരു കരാർ സാധ്യമാകൂ എന്നാണ് ഇവരുടെ വാദം. ‘ജെബ്ഹെ-യേ പൈദാരി’ അഥവാ എൻഡുറൻസ് ഫ്രണ്ട് എന്നറിയപ്പെടുന്ന ഈ വിഭാഗത്തെ ‘സൂപ്പർ വിപ്ലവകാരികൾ’ എന്നാണ് നിരീക്ഷകർ വിശേഷിപ്പിക്കുന്നത്.

1979-ലെ ഇസ്ലാമിക വിപ്ലവത്തിന്റെ മൂല്യങ്ങളുടെ സംരക്ഷകരായാണ് ഇവർ സ്വയം സ്വയം അടയാളപ്പെടുത്തുന്നത്.യുദ്ധത്തിന്റെ ആദ്യ ദിനം കൊല്ലപ്പെട്ട മുൻ പരമാധികാരി അലി ഖമേനിക് ശേഷമുള്ള ഇറാന്റെ രാഷ്ട്രീയത്തിൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പൈദാരി ഗ്രൂപ്പിന്റെ ഈ നീക്കങ്ങളെ വിദഗ്ധർ കാണുന്നത്. ഒരുവശത്ത് ട്രംപുമായുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും മറുവശത്ത് പൈദാരി ഉൾപ്പെടെയുള്ള ആഭ്യന്തര ശക്തികളെ അനുനയിപ്പിക്കാനും ഇറാൻ അധികൃതർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ മാസം പാകിസ്ഥാനിൽ വെച്ച് നടന്ന ചർച്ചകളിൽ ഈ വിഭാഗത്തിലെ അംഗങ്ങളെ കൂടി ഉൾപ്പെടുത്തിയത് രാജ്യത്തിനുള്ളിൽ ഐക്യമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമമായിരുന്നുവെങ്കിലും, അത് കാര്യമായ ഫലം കണ്ടിട്ടില്ലെന്നാണ് സൂചനകൾ.

Share Email
LATEST excelnclexrn
More Articles
Top