വാഷിംഗ്ടണ്‍: മെമ്മോറിയല്‍ ദിനത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലും യുഎസിലെ പല സ്ഥലങ്ങളിലും മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അമേരിക്കയുടെ കിഴക്കന്‍ മേഖലകളില്‍ തണുത്ത കാലാവസ്ഥ തുടരും. വടക്കുകിഴക്കന്‍ മേഖലകളിലും മിഡ് വെസ്റ്റിലും മെച്ചപ്പെട്ടകാലാവസ്ഥയ്ക്ക് സാധ്യതയെന്നാണ് നിരീക്ഷണം.കനത്ത മഴയെ തുടര്‍ന്ന് തെക്കുകിഴക്കന്‍ ലൂസിയാന, മിസിസിപ്പി, അലബാമ, ജോര്‍ജിയ, ടെന്നസി, വെസ്റ്റ് വിര്‍ജീനിയ വരെ പ്രളയ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അറ്റ്‌ലാന്റ, ബാറ്റണ്‍ റൂജ്, ബര്‍മിംഗ്ഹാം, ന്യൂ ഓര്‍ലീന്‍സ്, നോക്‌സ്വില്‍, ചാള്‍സ്റ്റണ്‍ എന്നീ നഗരങ്ങളും മുന്നറിയിപ്പിന്റെ പരിധിയില്‍പ്പെടുന്നു.
തെക്കന്‍ ലൂസിയാന മുതല്‍ കരോലിനാസ് വരെയുള്ള പ്രദേശങ്ങളില്‍ ഒന്നു മുതല്‍ രണ്ട് ഇഞ്ച് വരെ അധിക മഴ ലഭിക്കാനിടയുണ്ട്. ചില ഭാഗങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്ന് രണ്ട് മുതല്‍ നാല് ഇഞ്ച് വരെ അല്ലെങ്കില്‍ അതിലധികം മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നലോടുകൂടിയ ശക്തമായ മഴയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഒഹാരേ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വിമാന സര്‍വീസുകള് താല്‍ക്കാലികമായി നിര്‍ത്തി. ഒരുമണിക്കൂറോളം വിമാനങ്ങള്‍ വൈകി.ഇന്ത്യാനാപോളിസിലെ നാഷണല്‍ വേതര്‍ സര്‍വീസ് ഓഫീസ് ഉച്ചയ്ക്കുടനീളം ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് പ്രവചിച്ചിട്ടുണ്ട്.മെമ്മോറിയല്‍ ഡേ ദിനത്തിലും അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ചിതറിയ മഴയും ഇടിമിന്നലും തുടരുമെന്നാണ് പ്രവചനം.
ഐവയില്‍ നിന്ന് പടിഞ്ഞാറന്‍ ഗ്രേറ്റ് ലേക്ക്‌സ് മേഖല വരെ ചില ഭാഗങ്ങളില്‍ രാവിലെ ചിതറിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം പ്ലെയിന്‍സ് മേഖലയില്‍ ചൂട് കൂടുകയും
Rain likely in many parts of the US on Memorial Day: Flood warning in Mississippi and Alabama













