പശ്ചിമേഷ്യിയല്‍ സംഘര്‍ഷം അതീവ രൂക്ഷമാകുന്നു: അമേരിക്കന്‍ സൈനീക വിമാനം വെടിവെച്ചിട്ടതായി ഇറാന്‍

പശ്ചിമേഷ്യിയല്‍ സംഘര്‍ഷം അതീവ രൂക്ഷമാകുന്നു: അമേരിക്കന്‍ സൈനീക വിമാനം വെടിവെച്ചിട്ടതായി ഇറാന്‍

ടെഹ്‌റാന്‍: മാസങ്ങളായി തുടരുന്ന അമേരിക്ക- ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം അമേരിക്ക വെടിനിര്‍ത്തല്‍ മറികടന്ന് ഇറാനു നേരെ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്കാണ് നീങ്ങുന്നത്. പല സ്ഥലങ്ങളിലും സ്‌ഫോടന ശബ്ധങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഇറാന്റെ തീരമേഖലയായ ബുഷെഹര്‍ പ്രവിശ്യയിലെ ജാം പ്രദേശത്ത് ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം ഒരു യുഎസ് സൈനിക വിമാനം വെടിവച്ചിട്ടതായി ഇറാനിയന്‍ ദേശീയ മാധ്യമങ്ങള്‍ അവകാശപ്പെട്ടു. എന്നാല്‍ ഈ അവകാശവാദങ്ങളെ യുഎസ് നിഷേധിച്ചു.

ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികളായ തസ്‌നിമുയുടേയും ഫാര്‍സയുടേയും റിപ്പോര്‍ട്ട് പ്രകാരം വെള്ളിയാഴ്ച പുലര്‍ച്ചെ ബുഷെഹര്‍ പ്രവിശ്യയ്ക്ക് മുകളിലുള്ള ആകാശത്ത് മിസൈല്‍ പായലും സ്‌ഫോടനങ്ങളും ഉണ്ടായി.ഇന്ന് രാത്രി, വ്യോമ പ്രതിരോധ സംവിധാനം ഒരു ശത്രു യുദ്ധവി മാനത്തെ തടഞ്ഞു വിജയകരമായി വെടിവച്ചു വീഴ്ത്തി.’ അത് ഒരു അമേരിക്കന്‍ വിമാനമാണെന്ന് ജാം കൗണ്ടി ഗവര്‍ണര്‍ മസൂദ് ടാംഗെസ്താനിയെ ഉദ്ധരിച്ച് ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ഈ അവകാശവാദം പൂര്‍ണ്ണമായും തെറ്റാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിന്ന് ഇറാനിയന്‍ സായുധ സേന നിരവധി മിസൈലുകള്‍ വിക്ഷേപിച്ചതായും വാര്‍ത്ത വന്നു.

തസ്‌നിം റിപ്പോര്‍ട്ട് അനുസരിച്ച് ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി കടലില്‍ കനത്ത വെടിവയ്പ്പ് നടത്തി, ഇത് തീരദേശ പ്രദേശങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഹോര്‍മുസിന് സമീപം ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് (ഐആര്‍ജിസി) നാല് വാണിജ്യ കപ്പലുകള്‍ ലക്ഷ്യമിട്ടതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ സൈനിക നടപടി. അവയില്‍ ചിലത് യുഎസുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോര്‍ട്ടുണ്ട്.

Tensions in the Middle East are escalating: Iran says it shot down a US military plane

Share Email
LATEST excelnclexrn
More Articles
Top