വാഷിംഗ്ടണ്‍: സാധാരണ ആയുധവില്പനയ്ക്ക് ഉള്ള നടപടിക്രമങ്ങള്‍ എല്ലാം ഒഴിവാക്കി അടിയന്തിര സാഹചര്യം പരിഗണിച്ച്് ഇസ്രയേല്‍, യുഎഇ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്കായി ഒന്‍പത് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്ക്കാന്‍ ട്രംപ് ഭരണകൂടം അനുമതി നല്കി. ഇസ്രയേല്‍, കുവൈത്ത്, ഖത്തര്‍, യുഎഇ തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കാണ് ആയുധം വില്ക്കാന്‍ അനുമതി നല്കിയത്.
സാധാരണ കോണ്‍ഗ്രസ് പരിശോധന പ്രക്രിയ ഒഴിവാക്കി, അടിയന്തര സാഹചര്യത്തെ ചൂണ്ടിക്കാട്ടി വേഗത്തില്‍ ആയുധങ്ങള്‍ കൈമാറാന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അനുമതി നല്‍കിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. വെടിവെപ്പ് പ്രതിരോധ മിസൈലുകളും ലേസര്‍ ഗൈഡന്‍സ് സംവിധാനങ്ങളും അടിയന്തിരമായി കൈമാറുന്നതിനാണ് ഈ നടപടി.
ഇസ്രായേലിന് ബിഎഇ സിസ്റ്റംസ് നിര്‍മിക്കുന്നതിന് 10,000 അഡ്വാന്‍സ്ഡ് പ്രിസിഷണ്‍ കില്‍ വെപ്പണ്‍ സിസ്റ്റം( എപികെഡബ്ല്യുഎസ്-11) നല്കുന്നതിനായുള്ള ഏകദേശം 992.4 മില്യണ്‍ ഡോളറിന്റെ കരാറിന് അനുമതി നല്കി.
കുവൈത്തിന് 2.5 ബില്യണ്‍ ഡോളര്‍ വരെ വിലമതിക്കുന്ന ഇന്റഗ്രേറ്റഡ് ബാറ്റില്‍ കമാന്‍ഡ് സിസ്റ്റവും അനുബന്ധ ഉപകരണങ്ഹളും വാങ്ങാന്‍ അനുമതി നല്കി
ഖത്തറിന് 4.01 ബില്യണ്‍ ഡോളര്‍ വരെ വിലമതിക്കുന്ന പാട്രിയോറ്റ് അഡ്വാന്‍സ്ഡ് കേപ്പബിലിറ്റി ജിഇഎം-ടി മിസൈലുകളും ഇന്റര്‍സെപ്റ്ററുകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി ലഭിച്ചു. കൂടാതെ, 992.4 മില്യണ്‍ ഡോളറിന്റെ മറ്റൊരു കരാറും അംഗീകരിച്ചിട്ടുണ്ട്.
യുഎഇയ്ക്കും 147.6 മില്യണ്‍ ഡോളര്‍ വരെ വിലയുള്ള അഡ്വാന്‍സ്ഡ് പ്രിസിഷണ്‍ കില്‍ വെപ്പണ്‍ സിസ്റ്റം സംവിധാനങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഈ എല്ലാ ഇടപാടുകളിലും അടിയന്തര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഉടന്‍ ആയുധ വില്‍പ്പന ആവശ്യമെന്നു എന്ന് റൂബിയോ വിശദീകരിച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. ഇത് അമേരിക്കയുടെ ദേശീയ സുരക്ഷാ താല്‍പര്യങ്ങള്‍ക്ക് അനുകൂലമാണെന്നും വ്യക്തമാക്കി.
സാധാരണയായി അമേരിക്ക ഇത്തരത്തിലുള്ള ആയുധ വില്‍പ്പനകള്‍ കോണ്‍ഗ്രസ് പരിശോധനയ്ക്ക് വിധേയമാകും. എന്നാല്‍ ഈ സാഹചര്യത്തില്‍ അത് ഒഴിവാക്കി വേഗത്തിലാക്കി. മാര്‍ച്ചിലും മിഡില്‍ ഈസ്റ്റ് കൂട്ടാളികള്‍ക്ക് സമാനമായ അടിയന്തര ആയുധ വില്‍പ്പനയ്ക്ക് അനുമതി നല്‍കിയിരുന്നു.
The United States has bypassed US Congressional procedures to sell nine billion dollars in arms to countries including Israel.













