തൃണമൂൽ എംപി അഭിഷേക് ബാനർജിക്ക് നേരെ ചീമുട്ട ആക്രമണവും ഷർട്ട് വലിച്ചുകീറലും, മർദനമേറ്റ് ആശുപത്രിയിൽ, പിന്നിൽ ബിജെപിയെന്ന് പ്രതിപക്ഷം, ജനങ്ങളുടെ രോഷമെന്ന് ബിജെപി

തൃണമൂൽ എംപി അഭിഷേക് ബാനർജിക്ക് നേരെ ചീമുട്ട ആക്രമണവും ഷർട്ട് വലിച്ചുകീറലും, മർദനമേറ്റ് ആശുപത്രിയിൽ, പിന്നിൽ ബിജെപിയെന്ന് പ്രതിപക്ഷം, ജനങ്ങളുടെ രോഷമെന്ന് ബിജെപി

തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ ബംഗാളിൽ ക്രൂരമായ ആക്രമണം. സൗത്ത് 24 പർഗാനാസിലെ സോനാർപൂർ സന്ദർശനത്തിനിടെയാണ് ഒരുകൂട്ടം ആളുകൾ എംപിയെ വളഞ്ഞിട്ട് ആക്രമിച്ചത്. അഭിഷേക് ബാനർജിക്ക് നേരെ ചീമുട്ടയെറിഞ്ഞ അക്രമികൾ അദ്ദേഹത്തിന്റെ ഷർട്ട് വലിച്ചുകീറുകയും ചെയ്തു.

ആക്രമണം കനത്തതോടെ ഹെൽമെറ്റ് ധരിപ്പിച്ച് ബൈക്കിൽ കയറ്റി എംപിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ജനക്കൂട്ടം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അഭിഷേക് ബാനർജിയെ കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. ബംഗാളിൽ ഭരണാധികാരികൾ കൊലപാതകികളായി മാറിയെന്ന് മമത ബാനർജി സംഭവത്തോട് പ്രതികരിച്ചു.

അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ശക്തമായി അപലപിച്ചു. കേന്ദ്ര സർക്കാരും ബംഗാൾ സർക്കാരും പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സോനാർപൂരിൽ ഉണ്ടായത് ഭരണകൂടത്തിനെതിരെയുള്ള ജനങ്ങളുടെ രോഷ പ്രകടനമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

TMC MP Abhishek Banerjee attacked in Bengal; shirt torn and assaulted during visit, hospitalized

Share Email
LATEST excelnclexrn
More Articles
Top