ബീജിംഗ് : ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വെടിനിർത്തൽ പ്രഖ്യാപിച്ചത് പാക്കിസ്ഥാ ന്റെ അഭ്യർത്ഥന മാനിച്ച് ആണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൽഡ് ട്രംപ്.ഇറാന് മേൽ ഇനി മേൽ ബോംബാക്രമണങ്ങൾ നടത്തില്ലെന്നും അദ്ദേഹം വെള്ളിയാഴ്ച വ്യക്തമാക്കി. ചൈന സന്ദർശനത്തിന് ശേഷം എയർ ഫോഴ്സ് വൺ വിമാനത്തിൽ അമേരിക്ക യിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവർ ത്തകരോട് സംസാരിക്കു കയായിരുന്നു ട്രംപ്.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേ രിക്കയും ഇസ്രായേലും സംയുക്തമായി യുദ്ധം ആരംഭിച്ചതിനു പിന്നാലെ പാകി സ്താന്റെ മധ്യസ്ഥതയിൽ ഇരുവിഭാഗവും വെടിനിർത്തലിന് ധാരണയാ യതിനെ ത്തുടർന്ന് ആക്രമണങ്ങൾ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
മറ്റൊരു രാജ്യത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് ഞങ്ങൾ വെടിനിർത്തലിന് തയ്യാറായത്. യുദ്ധം തുടരുന്നത് തനിക്ക് വ്യക്തിപരമായി ഗുണം ചെയ്യുമായിരുന്നു, എങ്കിലും പാകിസ്താനോടുള്ള താല്പര്യം മുൻനിർത്തി ഞങ്ങളിത് ചെയ്തു. പാകിസ്താനിലെ ഫീൽഡ് മാർഷലും പ്രധാനമന്ത്രിയും മികച്ച വ്യക്തിത്വങ്ങ ളാണന്നും ട്രംപ് പറഞ്ഞു.
ഇറാനെ ഒരു സാഹചര്യത്തിലും ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും വർഷങ്ങളായി ടെഹ്‌റാൻ സംഭരിച്ചുവെച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം അവർക്ക് ഉപേക്ഷിക്കേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Trump says ceasefire with Iran honored Pakistan’s request















