ഹോര്‍മൂസ് കടലിടുക്കിലെ ‘പ്രോജക്ട് ഫ്രീഡം’ സൈനീക നടപടി നിര്‍ത്തിവെച്ചതായി ട്രംപ്

ഹോര്‍മൂസ് കടലിടുക്കിലെ ‘പ്രോജക്ട് ഫ്രീഡം’ സൈനീക നടപടി നിര്‍ത്തിവെച്ചതായി ട്രംപ്

വാഷിംഗ്ടണ്‍: ഇറാന്‍ – അമേരിക്ക സംഘര്‍ഷത്തെ തുടര്‍ന്നു അടച്ച ഹോര്‍മൂസ് കടലിടുക്കിലൂടെയുളള കപ്പല്‍ ഗതാഗതം സുരക്ഷിതമായി നടത്താന്‍ അമേരിക്ക പ്രഖ്യാപിച്ച പ്രോജക്ട് ഫ്രീഡം പദ്ധതി താത്കാലികമായി നിര്‍ത്തിവെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയിലെത്താന്‍ കഴിയുമോ എന്നു പരിശോധിക്കു ന്നതിനായാണ് താത്കാലികമായി പ്രോജക്ട് ഫ്രീഡം നിര്‍ത്തിവെയ്ക്കുന്നതെന്നു ട്രംപ് കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് ഇത്തരമൊരു തീരുമാനമെന്നു പറഞ്ഞ ട്രംപ് ഇറാനെതിരായി അമേരിക്കന്‍ സൈന്യം നേടിയ വിജയവും , ഇതിന്റെ അടിസ്ഥാനത്തില്‍ പരസ്പര ധാരണയില്‍ കരാറുണ്ടാക്കാന്‍ കഴിയുമോ എന്നും പരിശോധികകാനാണ് പ്രോജക്ട് ഫ്രീഡം താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നതെന്നും പരാമര്‍ശിച്ചു.

ഇറാന്‍ പ്രതിനിധികളുമായി സമ്പൂര്‍ണവും അന്തിമവുമായ ഒരു കരാറിലേക്കുള്ള പുരോഗതിയും ഈ തീരുമാനത്തിന് കാരണണായതായും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

Trump says Project Freedom military operation in Strait of Hormuz has been suspended

Share Email
Top