യുഡിഎഫിന്റെ രണ്ടു ഗാരന്റികള്‍ക്ക് അംഗീകാരം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിയില്‍ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍

യുഡിഎഫിന്റെ രണ്ടു ഗാരന്റികള്‍ക്ക് അംഗീകാരം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിയില്‍ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരി ന്റെ ആദ്യ ക്യാബിനറ്റ് യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍. തെരഞ്ഞെ ടുപ്പ് പ്രകടനപത്രികയില്‍ യുഡിഎഫ് പ്രഖ്യാപിച്ച അഞ്ചു ഗാരന്റികളില്‍ രണ്ടെണ്ണം നടപ്പാക്കാന്‍ തീരുമാനം. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ നടപ്പാക്കുമെന്നും സംസ്ഥാനത്ത് വയോജനങ്ങള്‍ക്കായി ഒരു വകുപ്പ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ പത്രസമ്മേളനത്തില്‍ അ റിയിച്ചു.

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെ ആക്രമണം സംബന്ധിച്ച് പുനരന്വേഷണം നടത്തും.  ആശാവര്‍ക്കര്‍മാരുെട ഓണറോറിയം  3000 രൂപ വര്‍ധിപ്പിക്കും. ആംഗന്‍വാടി ജീവനക്കാരുടെ ഓണറോറിയത്തിലും പാചകവാ തകത്തൊഴിലാളികളുടെ ഓണറോറിയ ത്തിലും 1000 രൂപയുടെ വര്‍ധന പ്രഖ്യാപിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ്  പ്രോസിക്യൂട്ടറായി ടി. ആസിഫലിയെ നിയമിക്കാനും തീരുമാനിച്ചു.

Two UDF guarantees approved: Free travel for women on KSRT from June 15

Share Email
LATEST excelnclexrn
Top