pulimoottil

ചിക്കാഗോയിൽ യുഡിഎഫ് വിജയാഘോഷം മേയ് 17ന്

ചിക്കാഗോയിൽ യുഡിഎഫ് വിജയാഘോഷം മേയ് 17ന്

ചിക്കാഗോ : കേരളത്തിൽ ഉജ്വല വിജയം നേടിയ  യുഡിഎഫിനും അതിന് നേതൃത്വം കൊടുത്ത നിയുക്ത മുഖ്യമന്ത്രി  വി ഡി സതീശനും അനുമോദനം അർപ്പിക്കുന്ന തിനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 17 ഞായറാഴ്‌ച വൈകിട്ട് ആറിന് ചിക്കാഗോ മലയാളി അസോസിയേഷന്റെ ഓഡിറ്റോറിയത്തിൽ വച്ച് പ്രത്യേക സമ്മേളനം നടത്തുന്നു.

യു ഡി എഫിന്റെ ചരിത്രവിജയം ആഘോഷ മാക്കാൻ എല്ലാക്രമീ കരണങ്ങ ളും ഒരുക്കിയതായി  ഭാരവാഹികളായ പ്രസിഡന്റ് ജോർജ് പണിക്കർ, സെക്രട്ടറി അച്ഛൻ കുഞ്ഞു മാത്യു, ട്രഷറർ ആന്റോ കവലക്കൽ, കേരള കോൺഗ്രസ് (ജെ) പ്രവാസി കൺവീനർ സണ്ണി വള്ളിക്കളം എന്നിവർ അറിയിച്ചു.

എല്ലാ ജനാധിപത്യ വിശ്വാസികളെയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു. മുഖ്യമ ന്ത്രിയായി വി.ഡി സതീശനെ തെര ഞ്ഞെടുത്ത എഐസിസി തീരുമാനത്തെ സംഘടന സ്വാഗതം ചെയ്തു.

UDF victory celebration in Chicago on May 17th

Share Email
LATEST excelnclexrn
More Articles
Top