ടെഹ്റാൻ : വെടി നിർത്തൽ പ്രഖ്യാപനത്തി നിടയിലും തെക്കൻ ഇറാനിൽ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. ഹോർമൂസ് കടലിടുക്കിനു സമീപം ഭീഷണിയായി നാല് ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തിയതായി റിപ്പോർട്ട് പുറത്തു വന്നു.
കൂടുതൽ ഡ്രോണുകൾ വിക്ഷേപിക്കാൻ തയ്യാറെടുക്കുകയായിരുന്ന ബന്ദർ അബ്ബാസിലെ ഒരു ഇറാനിയൻ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനു നേരെയാണ് അമേരിക്കൻ സേന ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തെക്കൻ ഇറാനിലെ ഇറാനിയൻ സൈനിക ലക്ഷ്യങ്ങൾക്കെതിരെ അമേരിക്ക തുടർച്ചയായി ആക്രമണം നടത്തുന്നത് ഇത് രണ്ടാം തവണയാണ്.
തിങ്കളാഴ്ച, ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുകയായിരുന്ന ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളും ബോട്ടുകളും ലക്ഷ്യമാക്കി അമേരിക്ക വ്യോമാക്രമണം നടത്തിയതായി യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാനും അമേരിക്കയും തമ്മിൽ കരാർ ഉണ്ടാക്കാൻ ഇറാൻ ആഗ്രഹിക്കുന്നുവെങ്കിലും താൻ ഇക്കാര്യത്തിൽ ഇതുവരെ തൃപ്തനായി ട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.
ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗ ത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാൻ ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ ഇതുവരെ ഒരു ധാരണയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനു ആണവായുധം ലഭിക്കരുതെന്നും താൻ ഇത് ചെയ്യുന്നത് ലോകത്തിനുവേണ്ടിയാണെന്നും അമേരിക്കയ്ക്കു വേണ്ടി മാത്രമല്ലെന്നും ട്രംപ് പറഞ്ഞു.
US conducts new airstrikes in southern Iran: US official















