ഇറാനു നേരെ അമേരിക്കന്‍ മിസൈല്‍ ആക്രമണം: സ്വയരക്ഷയ്‌ക്കെന്നു സെന്‍ട്രല്‍ കമാന്‍ഡ്

ഇറാനു നേരെ അമേരിക്കന്‍ മിസൈല്‍ ആക്രമണം: സ്വയരക്ഷയ്‌ക്കെന്നു സെന്‍ട്രല്‍ കമാന്‍ഡ്

വാഷിംഗ്ടണ്‍: ഇറാന്റെ നാവികതാവളങ്ങള്‍ ലക്ഷ്യമാക്കി അമേരിക്ക മിസൈല്‍ ആക്രമണം നടത്തി. .യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇത സ്തിരീകരിച്ചു. അമേരിക്കന്‍ സൈന്യം സ്വയരക്ഷയ്ക്കായിട്ടാണ് ഇറാനെതിരേ ആക്രമണം നടത്തിയതെന്നാണ് സെന്‍ട്രല്‍ കമാന്‍ഡ വാദം.അമേരിക്കന്‍ സൈന്യം ഇറാന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളെയും ബോട്ടുകളെയും ലക്ഷ്യമിട്ടതായി സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു .

ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്നും അമേരിക്കന്‍ സൈനികര്‍ക്കു നേരെയുള്ള ഭീഷണി ഒഴിവാക്കുന്നതിനായാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് വാദം. ദക്ഷിണ ഇറാനിയന്‍ മേഖലയിലാണ് യു.എസ്. സൈന്യം സ്വയംരക്ഷാ ആക്രമണങ്ങള്‍ നടത്തിയതെന്നു സെന്റ്‌കോം വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. ”മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്ന ഇറാനിയന്‍ ബോട്ടുകളും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടു.

അറേബ്യന്‍ കടലിലുള്ള അമേരിക്കയുടെ വിമാനവാഹിനി കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കണില്‍ നിന്നാണ് യുഎസ് യുദ്ധ വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഇറാന്റെ പ്രധാന നാവിക താവളം സ്ഥിതിചെയ്യുന്ന ബന്ദര്‍ അബ്ബാസ് പ്രദേശത്താണ് അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഹോക്കിന്‍സ് അറിയിച്ചു. ആക്രമണങ്ങളുടെ വ്യാപ്തി വളരെ ചെറിയതായിരുന്നു എന്നാണ് യു.എസ്. ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

US missile attack on Iran: Central Command says it was in self-defense

Share Email
Top