ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും അനുവദിക്കില്ല: ഒമാനു താക്കീതുമായി അമേരിക്ക

ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും അനുവദിക്കില്ല: ഒമാനു താക്കീതുമായി അമേരിക്ക

വാഷിംഗ്ടൺ:  ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ആർക്കും അനുവദിക്കില്ലെന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി നടക്കുന്ന ചർച്ചകളെ ക്കുറിച്ച് പ്രതികരിച്ചപ്പോഴാണ് ട്രംപ് ഇത്തരത്തിൽ പ്രതികരിച്ചത്.  ഹോർമുസിന്റെ കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണമെന്നും അല്ലെങ്കിൽ ഒമാനെ തകർക്കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. “ഒമാന് ഇതിന്റെ നിയന്ത്രണം വേണം. എന്നാൽ ആർക്കും അത് നൽകില്ല. രാജ്യാന്തര ജലപാതയാണ്. ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണം. അല്ലെങ്കിൽ ഒമാനെ തകർക്കേണ്ടി വരും” – ട്രംപ് വിശദീകരിച്ചു.

ഹോർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി തുറന്നു കിടക്കണം. ഏതെങ്കിലും ഒരു രാജ്യം നിയന്ത്രിക്കേണ്ട ഒന്നല്ല ഹോർമുസ് രാജ്യാന്തര ജലപാതയാണിത്. ഞങ്ങളതിൽ നിരീക്ഷണം നടത്തും. പക്ഷേ ആരും അത് നിയന്ത്രിക്കാൻ പോകുന്നില്ലെന്നും  ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി തുറന്നു കിടക്കണം. ഏതെങ്കിലും ഒരു രാജ്യം നിയന്ത്രിക്കേ ണ്ട ഒന്നല്ല ഹോർമുസ്. രാജ്യാന്തര ജലപാത .യാണിത്. ഞങ്ങളതിൽ നിരീക്ഷണം നടത്തും. പക്ഷേ ആരും അത് നിയന്ത്രിക്കാൻ പോകുന്നില്ല” – ട്രംപ് പറഞ്ഞു.

US warns Oman: No country will be allowed to control the Strait of Hormuz

Share Email
Top