നാടിന്റെ നായകനായി സതീശൻ : വി. ഡി സതീശൻ മുഖ്യമന്ത്രി

നാടിന്റെ നായകനായി സതീശൻ : വി. ഡി  സതീശൻ മുഖ്യമന്ത്രി

തിരുവനന്തപുരം: ഏറെ ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്ക് അവസാനം. കേരള മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചു. നീണ്ട 10 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രഖ്യാപനം ഉണ്ടാവുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.

നിലവിൽ പ്രതിപക്ഷ നേതാവായ വി.ഡി സതീശൻ പറവൂരിൽ നിന്നുള്ള എംഎൽ എയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാനം പരിഗണിക്കപ്പെട്ടിരുന്ന കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല,,  വി. ഡി സതീശൻ എന്നിവരിൽ നിന്നും ഒടുവിൽ ഹൈക്കമാൻഡ് സതീഷിന്റെ പേരിലേക്ക് തിരിക്കുകയായിരുന്നു.

ഘടകകക്ഷികൾ ഉൾപ്പെടെയുള്ളവർ സതീശന് വേണ്ടി അതിശക്തമായി നിലകൊള്ളുകയും പൊതുജനങ്ങളുടെ വികാരങ്ങൾ കൂടി പരിഗണിച്ചാണ് ഒടുവിൽ ഹൈപമാൻഡ് മുഖ്യമന്ത്രി സ്ഥാനം  സതീശനു നല്കാൻ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം ചേരുന്ന പാർലമെന്റ് പാർട്ടി യോഗം പുതിയ നേതാവിനെ തിരഞ്ഞെടുക്കുകയും ഗവർണർക്ക് പട്ടിക സമർപ്പിക്കുകയും ചെയ്യും. 

V. D. Satheesan as the hero of the country: 

Satheesan will become the Chief Minister

Share Email
Top