മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി തെരുവിലിറങ്ങിയ പ്രവർത്തകരോട് വി ഡി സതീശൻ, ‘ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും ഫ്ളക്സുകളും ഒഴിവാക്കണം’, പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും പാടില്ല ‘

മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി  തെരുവിലിറങ്ങിയ പ്രവർത്തകരോട് വി ഡി സതീശൻ, ‘ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും   ഫ്ളക്സുകളും ഒഴിവാക്കണം’, പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും പാടില്ല ‘

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ അനുയായികൾ തെരുവിൽ പ്രതിഷേധമുയർത്തുന്നതിനിടെ നിലപാട് വ്യക്തമാക്കി വിഡി സതീശൻ. പ്രവർത്തകർ ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്നും അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർ പിൻമാറണമെന്നും വിഡി സതീശൻ അഭ്യർഥിച്ചു. പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

102 സീറ്റുമായി കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുന്നു. നമുക്കിത് സന്തോഷത്തിൻ്റേയും അഭിമാനത്തിൻ്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ് -യു.ഡി.എഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു.

Share Email
LATEST excelnclexrn
Top