വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ ടാക്കോമാ ഫോസ് ഹൈസ്‌കൂളിലുണ്ടായ കത്തിക്കു ത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്കും സ്‌കൂളിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റു. സ്‌കൂളിലെ വിദ്യാര്‍ഥി തന്നെയാണ് ആക്രമണം നടത്തിയത്.പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കും ചെറിയ പരിക്കുകള്‍ ഉളളതായാണ് റിപ്പോര്‍ട്ട്.
പ്രതിയായ ടാകോമയിലെ ഫോസ് സ്‌കൂശളിലെ ഒരു വിദ്യാര്‍ത്ഥിക്കു ം പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പൊലീസ് കസ്റ്റഡിയിലാണെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1:30ന് ശേഷം ഫോസ് ഹൈസ്‌കൂളില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് അറിയിച്ചു.
”സ്‌കൂളില്‍ ഒരു സംഘര്‍ഷം ഉണ്ടായതും അതിന്റെ ഭാഗമായി കുത്തേറ്റ സംഭവവും നടന്നതായാണ് തങ്ങള്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചതെന്നു ടാകോമ പൊലീസ് വക്താവ് ഷെല്‍ബി ബോയ്ഡ് മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ച് വിദ്യാര്‍ത്ഥികളെയും സുരക്ഷാ ഉദ്യോഗസ്ഥനെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി ബോയ്ഡ് അറിയിച്ചു. ഇവരുടെ പരിക്കുകളുടെ സ്വഭാവം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുത്തേറ്റ നാല് വിദ്യാര്‍ത്ഥികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവര്‍ അപകട നില തരണം ചെയ്തതായി ടാകോമ ഫയര്‍ വകുപ്പ് അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനും പ്രതിക്കും ചെറിയ പരിക്കുകളാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞു.
Washington high school stabbing: Four students and one school employee stabbed















