ന്യൂഡല്‍ഹി: വി.ഡി സതീശന്റെ നേതൃത്വത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉന്നത വിജയം നേടിയതിനു പിന്നാലെ ഇന്ന് നിര്‍ണായക ഉന്നത തല യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വൈകുന്നേരം മൂന്നിനാണ് യോഗം ചേരുക. രാഹുല്‍ ഗാന്ധിയും കേരളത്തില്‍ നിന്നെത്തുന്ന കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.
വളരെ വേഗത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപനത്തിനാണ് ശ്രമം. അതിനിടെ മുഖ്യമന്ത്രി പദത്തിനായി പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ക്കിടയില്‍ നീക്കങ്ങള്‍ ശക്തമായിട്ടുണ്ട്. എംഎല്‍എമാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് കെസി പക്ഷം അവകാശപ്പെടുന്നത്. കൂടുതല്‍ എംപിമാരും മുതിര്‍ന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.
എംഎല്‍എമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് സതീശന്‍ വിഭാഗത്തിന്റെ നിലപാട്. ഘടകകക്ഷികളെ കൂടെനിര്‍ത്തിക്കൊണ്ടുള്ള നീക്കങ്ങള്‍ക്കാണ് സതീശന്‍ പ്രാധാന്യം നല്‍കുന്നത്.
Who will lead Kerala: Congress executive committee meeting in Delhi today















