സില്‍വര്‍ ലൈന്‍ മഞ്ഞക്കുറ്റിയുടെ കാര്യത്തില്‍ തീരുമാനമാകുമോ? വി.ഡി സതീശന്‍ മന്ത്രിസഭയുടെ രണ്ടാം യോഗം ഇന്ന്

സില്‍വര്‍ ലൈന്‍ മഞ്ഞക്കുറ്റിയുടെ കാര്യത്തില്‍ തീരുമാനമാകുമോ? വി.ഡി സതീശന്‍ മന്ത്രിസഭയുടെ രണ്ടാം യോഗം ഇന്ന്

തിരുവനന്തപുരം: നാട്ടിലാകെ പ്രക്ഷോഭത്തിനു കാരണമായ കെറെയില്‍ തുടരുമോ എന്ന കാര്യത്തില്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമോ. ഏവരും കാത്തിരിക്കുന്ന വിഷയമാണിത്. വി ഡി സതീശന്‍ സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭ യോഗം രാവിലെ ചേരുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് കെ റെയിലില്‍ തീരുമാനം എന്താകും എന്നതാണ്. കെ റെയിലുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങള്‍ വി ഡി സതീശന്‍ സര്‍ക്കാര്‍ റദ്ദാക്കിയേക്കും എന്നാണ് സൂചന.

രണ്ടാം മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി എങ്ങനെ നേരിടണമെന്നതിലും തീരുമാനം ഉണ്ടായേക്കും. പിണറായി സര്‍ക്കാര്‍ കെ റെയില്‍ പദ്ധതി അവതരിപ്പിച്ച അന്നുമുതല്‍ യു ഡി എഫ് നേതാക്കള്‍ പൂര്‍ണമായി എതിര്‍ത്ത പദ്ധതിയാണ് സില്‍വര്‍ ലൈന്‍. ഇതുമായി ബന്ധപ്പെട്ട് പലയിടത്തും സര്‍ക്കാര്‍ സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ പിഴുതെറിഞ്ഞതും ഇതേ യു ഡി എഫ് നേതാക്കളായിരുന്നു.

അതുകൊണ്ടുതന്നെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനമുണ്ടായേക്കും. പദ്ധതി വിജ്ഞാപനം ചെയ്തുകൊണ്ടുള്ള 2020 ലെ ഉത്തരവും അതിനു പിന്നാലെ പുറപ്പെടുവിച്ച ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനവും റദ്ദാക്കാനാണ് നിലവില്‍ സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .

Will a decision be made on the Silver Line Manjakutty issue? V.D. Satheesan’s second cabinet meeting today

Share Email
Top