ന്യൂഡല്‍ഹി: ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നതിനിടെ ഒമാന്‍ തീരത്തിന് സമീപം അമേരിക്കന്‍ സൈന്യം ആക്രമിച്ച കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. ആദ്യം ഇവരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരു ന്നെങ്കിലും പിന്നീട് മൃതദേഹങ്ങള്‍ കണ്ടെ ത്തുകയും തിരിച്ചറിയുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
എം.ടി. സെറ്റ്‌റ്റെബെല്ലോ എന്ന എണ്ണക്കപ്പലില്‍ ആകെ 28 ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ 24 പേര്‍ ഇന്ത്യന്‍ പൗരന്മാരും നാല് പേര്‍ വിദേശികളുമായിരുന്നു. വിദേശികളില്‍ രണ്ട് പാകിസ്ഥാനികളും ഒരു ഉക്രെയ്‌നിയനും ഒരു റഷ്യക്കാരനും ഉള്‍പ്പെടുന്നു. ഒമാന്‍ ഉള്‍ക്കടലില്‍ സഞ്ചരിക്കവെയാണ് കപ്പല്‍ അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായത്.
ഇറാനില്‍ നിന്നുള്ള എണ്ണ കടത്തുകയാ യിരുന്നുവെന്നും അമേരിക്കന്‍ സൈന്യത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ കപ്പല്‍ പരാജയപ്പെട്ടുവെന്നുമാണ് അമേരിക്കയുടെ ആരോപണം. ഇതേ തുടര്‍ന്നാണ് കപ്പലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം 21 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തിയിരുന്നെങ്കിലും മൂന്ന് പേര്‍ കാണാതായ നിലയിലായിരുന്നു. പിന്നീട് ഇവര്‍ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടു.
എം.ടി. സെറ്റ്‌റ്റെബെല്ലോ കപ്പലിനു നേരെയുണ്ടായ സംഭവം അതിദാരുണവും അത്യന്തം വേദനാജനകമാണ്. ആദ്യം കാണാതായതായി റിപ്പോര്‍ട്ട് ചെയ്ത മൂന്ന് ഇന്ത്യന്‍ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അവര്‍ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണെന്നും സോനോവാള്‍ എക്സ പ്ലാറ്റ്‌ഫോമിലെ കുറിപ്പില്‍ പറഞ്ഞു.
ഇറാനിയന്‍ എണ്ണയ്ക്കെതിരായ ഉപരോധം ലംഘിച്ചുവെന്നാരോപിച്ച് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഇന്ത്യന്‍ നാവികരുടെ ജീവന്‍ നഷ്ടമായത്.
ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 24 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട കപ്പലിന് അമേരിക്കന്‍ നാവികസേ നയുടെ ആക്രമണം നേരിടേണ്ടിവന്ന സംഭവ ത്തില്‍ ഇന്ത്യ ശക്തമായി അപല പിച്ചു.”പ്രദേശത്തെ കപ്പല്‍ഗതാഗതത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ അതീവ ആശങ്കാജനകമാണ്. മേഖലയിലെ തുടരുന്ന സംഘര്‍ഷത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതമാണിത്. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ എല്ലാ പക്ഷങ്ങളും അടിയന്തരമായി സംഘര്‍ഷം കുറയ്ക്കണം,” ഇന്ത്യ പ്രതികരിച്ചു.
കപ്പലിനു നേരെയുണ്ടായ ആക്രമണത്തെ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. ഇറാനില്‍ നിന്ന് എണ്ണ കൊണ്ടുപോകാന്‍ ശ്രമിച്ച കപ്പല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ലംഘിച്ചുവെന്നാണ് സെന്‍ട്രല്‍ കമാന്‍ഡിന്റെ വിശദീകരണം. അമേരിക്കന്‍ യുദ്ധവിമാനം കപ്പലിന് നേരെ വെടിയുതിര്‍ത്ത് കപ്പലിന്റെ പ്രവര്‍ത്തനം നിലച്ച നിലയിലാ ക്കിയതായും അറിയിച്ചു ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനായി ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിന്റെ ചാര്‍ജ് ഡി അഫയേഴ്സിനെ ഇന്ത്യ വിളിച്ചുവരുത്തിയതായി എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.
US forces attack ship off Oman coast, killing three Indian sailors















