സ്റ്റാനിയേല്‍: ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ 12 കാരനായ അമേരിക്കന്‍ ബാലന് സ്രാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. റോയല്‍ ബഹാമാസ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റാനിയേല്‍ സിറ്റിയിലെ എക്‌സുമാ തീരത്താണ് സംഭവമുണ്ടായത്. കടലില്‍ നീന്തുകയായിരുന്ന ബാലനെ ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ സ്രാവ് ആക്രമിച്ചത്. പരിക്കേറ്റ ബാലനെ ബോ്ട്ടില്‍ ന്യൂ പ്രോവിഡന്‍സ് ദ്വീപിലേക്ക് ചികിത്സയ്ക്കായി പോലീസ് അറിയിച്ചു.
തന്റെ സഹോദരനുമായി നീന്തുന്നതിനിടെയാണ് ബാലനു നേരെ സ്രാവിന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റ ബാലന്റെ പേരോ മറ്റ് വ്യക്തിഗത വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.ബഹാമാസിന്റെ കടലില്‍ 40-ല്‍ അധികം ഇനങ്ങളില്‍പെട്ട സ്രാവുകളാണുള്ളത്.
സ്രാവ് സംരക്ഷണ പ്രവര്‍ത്തനങ്ങളും കാരണം ബഹാമാസിനെ പലപ്പോഴും ”ലോകത്തിന്റെ സ്രാവ് ഡൈവിംഗ് തലസ്ഥാനം” എന്നും വിശേഷിപ്പിക്കാറുണ്ട്.
ഈ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ബഹാമസ് നാഷ്ണല്‍ ട്രസ്റ്റ് ആണ്. ഫ്‌ലോറിഡ മ്യൂസിയം ഓഫ് നാഷ്ണല്‍ ഹിസ്റ്ററിയുടെ ഇന്റര്‍നാഷ്ണല്‍ ഷാര്‍ക്ക് അറ്റാക്ക് ഫയല്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ലോകത്ത് ആകെ 105 തവണ മനുഷ്യനെ സ്രാവുകള്‍ ആക്രമിച്ചു. ഇതില്‍ 65 എണ്ണം സ്രാവിന്റെ കടിയേറ്റ സംഭവങ്ങളായിരുന്നു.ഇതില്‍ അഞ്ച് സംഭവങ്ങള്‍ ബഹാമാസിലായിരുന്നു.
12-year-old American boy injured in shark attack while swimming in the Bahamas















