വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനക്കരാറിലെ വ്യവസ്ഥകള്‍ പുറത്ത്. 14 വ്യവസ്ഥകള്‍ ഉള്‍പ്പെട്ടതാണ് ഈ സമാധാന കരാര്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് യുദ്ധം എന്നന്നേയ്ക്കുമായി അവസാനിപ്പിക്കുമെന്ന തീരുമാനമാണ്.
വെള്ളിയാഴ്ച നടക്കാനിരുന്ന ഔദ്യോഗിക ഒപ്പുവെപ്പ് ചടങ്ങിന് മുന്നോടിയായാണ് അമേരിക്ക ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. തുടര്‍ന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനും സമാനമായ ഉള്ളടക്കമുള്ള രേഖ പ്രസിദ്ധീകരിച്ചു.ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിച്ചിരുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പിന്നീട് അമേരിക്കയുടെയും ഇറാന്റെയും നേതാക്കള്‍ കരാറില്‍ ഒപ്പുവെച്ചതായും അത് ”ഉടന്‍ പ്രാബല്യത്തില്‍ വന്നതായും” അറിയിച്ചു.
അമേരിക്കയും ഇറാനും അവരുടെ സഖ്യകക്ഷികളും നിലവിലെ യുദ്ധവുമായി ബന്ധപ്പെട്ട എല്ലാ സൈനിക നടപടികളും ഉടന്‍ അവസാനിപ്പിക്കുകയും ഭാവിയില്‍ പരസ്പരം യുദ്ധമോ സൈനിക ആക്രമണമോ നടത്താതിരിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നു. ലെബനന്റെ പരമാധികാരവും ഭൗമപരമായ അഖണ്ഡതയും സംരക്ഷിക്കുമെന്നും കരാറില്‍ പറയുന്നു.ഇരു രാജ്യങ്ങളും പരസ്പരത്തിന്റെ പരമാധികാരവും ഭൗമപരമായ അഖണ്ഡതയും അംഗീകരിക്കുകയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്യുമെന്നതാണ് മറ്റൊരു വ്യവസ്ഥ. അന്തിമ സമാധാനകരാര്‍ പരമാവധി 60 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കും. പരസ്പര സമ്മതത്തോടെ കാലാവധി നീട്ടാം.ധാരണാപത്രം ഒപ്പുവെച്ചതോടെ അമേരിക്ക ഇറാനെതിരായ നാവിക ഉപരോധം നീക്കം ചെയ്യാന്‍ തുടങ്ങും. 30 ദിവസത്തിനകം ഉപരോധം പൂര്‍ണമായും അവസാനിപ്പിക്കും.
അന്തിമ കരാറിന് ശേഷം 30 ദിവസത്തിനകം ഇറാന്റെ സമീപപ്രദേശങ്ങളില്‍ നിന്ന് അമേരിക്കന്‍ സൈനിക സാന്നിധ്യവും പിന്‍വലിക്കും.ഇറാന്‍, പെര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് ഒമാന്‍ കടലിലേക്കും തിരിച്ചും വ്യാപാരക്കപ്പലുകള്‍ക്ക് 60 ദിവസത്തേക്ക് സൗജന്യവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കും. സാങ്കേതിക-സൈനിക തടസ്സങ്ങളും കടലിലെ മൈനുകളും നീക്കം ചെയ്ത ശേഷം 30 ദിവസത്തിനകം സാധാരണ ഗതാഗതം പുനഃസ്ഥാപിക്കും.അമേരിക്കയും പ്രാദേശിക പങ്കാളികളും ചേര്‍ന്ന് ഇറാന്റെ പുനര്‍നിര്‍മാണത്തിനും സാമ്പത്തിക വികസനത്തിനുമായി കുറഞ്ഞത് 300 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പദ്ധതി രൂപീകരിക്കും. ഐക്യരാഷ്ട്രസഭ, , അമേരിക്ക എന്നിവ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഉപരോധങ്ങളും ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിന് അന്തിമ കരാറില്‍ വ്യവസ്ഥ ഉണ്ടാകും.ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്നും ഉറപ്പുനല്‍കുന്നു എന്നിവ ഉള്‍പ്പെടെയാണ് 14 ഇന കരാര്‍
14-point peace agreement, including a permanent end to the Iran-US war













