ഫ്‌ളോറിഡ: ക്യൂബയുടെ വടക്കു പടിഞ്ഞാറ് മേഖലയില്‍ 6.1 തീവ്രതയുളള ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രകമ്പനം യുഎസിലെ ഫ്‌ളോറിഡ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഉണ്ടായി. ക്യൂബയുടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ഭാഗത്തു നിന്നും ഏകദേശം 118 കിലോമീറ്റര്‍ അകലെയുള്ള ഗള്‍ഫ് മേഖലയിലാണ് 6.1 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയത്.
നിലവില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ചില പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികള്‍ തുടരുകയാണെന്ന് ക്യൂബന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ അറിയിച്ചു.
ആദ്യ റിപ്പോര്‍ട്ടുകളില്‍ ഭൂചലനത്തിന്റെ തീവ്രത 6.4 ആയി രേഖപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അത് 6.1 ആയി തിരുത്തി. നാഷ്ണല്‍ വെതര്‍ സര്‍വീസ് അറിയിപ്പു പ്രകാരം ഭൂചലനത്തിന്റെ പ്രകമ്പനം ഫ്‌ളോറിഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് അടിയന്തര സേവന വിഭാഗങ്ങള്‍ക്ക് നിരവധി ഫോണ്‍ കോളുകള്‍ ലഭിച്ചതായി ഫ്‌ളോറിഡ നഗര അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇതുവരെ ഗുരുതരമായ പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അമേരിക്കയ്ക്ക് സുനാമി ഭീഷണി നിലവിലില്ലെന്നും നാഷണല്‍ വെതര്‍ സര്‍വീസ് വ്യക്തമാക്കി.
6.1 magnitude earthquake strikes near Cuba; tremors felt across Florida















