ഡെട്രോയിറ്റില്‍ കുടുംബാംഗങ്ങളും കാമുകിയും ഉള്‍പ്പെടെ നാലുപേരെ യുവാവ് വെടിവെച്ചു കൊന്നു

ഡെട്രോയിറ്റില്‍ കുടുംബാംഗങ്ങളും കാമുകിയും ഉള്‍പ്പെടെ നാലുപേരെ യുവാവ് വെടിവെച്ചു കൊന്നു

ഡെട്രോയിറ്റ്: മാതാപതിതാക്കളേയും സഹോദരനേയും കാമുകിയേയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. കുടുംബവഴക്കാണ് ഇത്തരത്തിലൊരു ക്രൂരകൃത്യത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട് ഡെട്രോയിറ്റിന് സമീപമുള്ള ലിവോണിയയിലെ കുടുംബവീട്ടില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വെടിവെപ്പിന് ശേഷം പ്രതിതന്നെയാണ് കൊലപാതകവിവരം പുറത്ത് അറിയിച്ചത്.

മാതാപിതാക്കളായ സ്റ്റെര്‍ലിംഗ് പിയേഴ്‌സ് (58), ഹോളി കിംബോള്‍ (53) എന്നിവരുടെ മൃതദേഹങ്ങള്‍ വീടിന്റെ പിന്‍മുറ്റത്തും, സഹോദരന്‍ ടാനര്‍ പിയേഴ്‌സ് (22), അവന്റെ കാമുകി നെവേ ഫിഞ്ച് (21) എന്നിവരെ കിടപ്പുമുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രതിയും മാതാപിതാക്കളും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ഇതിന് മുന്‍പ് പ്രതിക്കെതിരെ യാതൊരുവിധ പരാതികളും പോലീസിന് ലഭിച്ചിട്ടില്ലെന്ന് ലിവോണിയ പോലീസ് ചീഫ് തോമസ് ഗൊരാല്‍സ്‌കി വ്യക്തമാക്കി.പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

A young man shot and killed four people, including family members and his girlfriend, in Detroit.

Share Email
LATEST excelnclexrn
More Articles
Top