swayamvara
pulimoottil

ഗ്രാൻഡ് കാന്യൻ ദേശീയ പാർക്കിൽ ട്രെക്കിംഗിനിടെ കടുത്ത ചൂട് മൂലം 18-കാരൻ മരിച്ചു

ഗ്രാൻഡ് കാന്യൻ ദേശീയ പാർക്കിൽ ട്രെക്കിംഗിനിടെ കടുത്ത ചൂട് മൂലം 18-കാരൻ മരിച്ചു

അരിസോണ : പ്രശസ്തമായ ഗ്രാൻഡ് കാന്യൻ  ദേശീയ പാർക്കിൽ ട്രെക്കിംഗിനിടെ കടുത്ത ചൂട് മൂലം 18-കാരൻ മരിച്ചു. ബുധനാഴ്ച പാർക്കിലെ ഏറ്റവും പ്രശസ്തമായ ‘ബ്രൈറ്റ് ഏഞ്ചൽ ട്രയൽ’ പാതയിലാണ് സംഭവം നടന്നത്.

ഉച്ചയ്ക്ക് 1.40 ഓടെയാണ് കടുത്ത ചൂട് കാരണം യുവാവ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി പാർക്ക് അധികൃതർക്ക് വിവരം ലഭിക്കുന്നത്. ഹെലികോപ്റ്റർ മാർഗ്ഗം രക്ഷാപ്രവർത്തകർ എത്തിയെങ്കിലും മലയിടുക്കിന്റെ ഉൾഭാഗത്തുനിന്നും അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. കന്യന്റെ മുകൾഭാഗത്തുനിന്നും കൊളറാഡോ നദി വരെ ഒറ്റ ദിവസം കൊണ്ട് നടന്നു മടങ്ങാനുള്ള യാത്രയ്ക്കിടയിലാണ് അപകടം.

വലിയ ദൂരവും കടുത്ത താപനില വ്യതിയാനവുമുള്ള ഈ പാതയിലൂടെ ഒറ്റ ദിവസം കൊണ്ട് താഴേക്ക് പോയി മടങ്ങിവരുന്നത് അപകടകരമാണെന്ന് പാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സംഭവത്തെക്കുറിച്ച് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസ് അന്വേഷണം ആരംഭിച്ചു.

Share Email
Top