സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാന്‍ ബജറ്റില്‍ പ്രഖ്യാപനം

സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാന്‍ ബജറ്റില്‍ പ്രഖ്യാപനം

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാന്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമണ്ടായി. പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപിച്ചു.

ടൂറിസ്റ്റ് ബസുകളില്‍ നിലവിലെ സീറ്റ് ഒന്നിന് 2000 രൂപ എന്ന നിരക്ക് 900 രൂപയായും സ്ലീപ്പര്‍ ബസിലെ സീറ്റ് ഒന്നിന് 3000 രൂപ 1500 രൂപയായും കുറയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയാണ് പ്രിയദര്‍ശിനി. യു.ഡി.എഫ് സര്‍ക്കാരിന്റെ ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതിയുടെ ഭാഗമായി ഇക്കഴിഞ്ഞ ജൂണ്‍ 15-നാണ് പദ്ധതി നിലവില്‍ വന്നത്. പദ്ധതി പ്രകാരം കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ഗ്രാമവണ്ടി ഉള്‍പ്പെടെയുള്ള ഏഴു വിഭാഗം ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്യാവുന്നതാണ്.

Announcement in the budget to help private buses in the state

Share Email
Top