ഹിസ്ബുള്ളയ്ക്ക് നേരെ ആക്രമണം നടത്തണം: ട്രംപിനോട് ‘നോ’ പറയണമെന്ന് തീവ്ര വലതുപക്ഷം

ഹിസ്ബുള്ളയ്ക്ക് നേരെ ആക്രമണം നടത്തണം: ട്രംപിനോട് ‘നോ’ പറയണമെന്ന് തീവ്ര വലതുപക്ഷം

ജറുസലേം: ഹിസ്ബുളളയ്‌ക്കെതിരായ ആക്രമണത്തില്‍ നിന്നും ഇസ്രയേല്‍ പിന്‍മാറണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളിക്കളയണമെന്ന നിലപാടുമായി ഇസ്രയേലിലെ തീവ്ര വലതുപക്ഷം. ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്താന്‍ പദ്ധതിയിട്ട ആക്രമണങ്ങള്‍ തന്റെ ഇടപെടലിലൂടെ നിര്‍ത്തിവച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് തീവ്ര വലതുപക്ഷ വിഭാഗം രംഗത്ത് വന്നത്.

ഹിസ്ബുള്ളയെ ആക്രമിക്കണമെന്നും, അതിനായി നമ്മുടെ പോരാളികളെ അഴിച്ചുവിടണം. വടക്കന്‍ മേഖലയില്‍ സുരക്ഷ പുനഃസ്ഥാപിക്കേണ്ടത് നമ്മുടെ കടമായണെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ എക്സില്‍ കുറിച്ചു.

ശക്തനായ ഒരു പ്രധാനമന്ത്രിയായ അങ്ങ്് അമേരിക്കന്‍ പ്രസിഡന്റിനോട് ‘നോ’ എന്ന് പറയേണ്ട സമയമാണിത്- ബെന്‍-ഗ്വിര്‍ പറഞ്ഞു. അതിനിടെ ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ തങ്ങളും ആക്രമണം അവസാനിപ്പിക്കുമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണം നടത്തിയാല്‍ ഇറാന്‍ -അമേരിക്ക ചര്‍ച്ചകള്‍ തടസപ്പെടും.

Attack Hezbollah: Far-right wants Trump to say ‘no’

Share Email
Top