ഹൂസ്റ്റ്ണ്‍: പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉസ്‌ബെക്കി സ്ഥാനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെ ആറ് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യ താരമെന്ന ഖ്യാതിക്ക് ഉടമയായി. ഉസ്ബക്കിസ്ഥാനെതിരായ മത്സരത്തില്‍ കളിയുടെ ആറാം മിനിറ്റിലാണ് റൊണാള്‍ഡോ ഗോള്‍ നേട്ടം സ്വന്തമാക്കിയത്. ജോണോ കാന്‍സിലോ നല്കിയ ക്രോസ് സ്വീകരിച്ച് വലതുകാല്‍ ഷോട്ട വല കുലുക്കുകയായിരുന്നു.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കോംഗോയ്‌ക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല.മെസിയും റൊണാള്‍ഡോയും ആറു ലോകകപ്പുകള്‍ കളിക്കുന്ന താരങ്ങളെന്ന നേട്ടത്തിന് ഈ ലോകകപ്പില്‍ അര്‍ഹരായിരുന്നു.റൊണാള്‍ഡോയുടെ ലോകകപ്പ് ഗോള്‍വേട്ട 2006-ലാണ് ആരംഭിച്ചത്. തുടര്‍ന്ന് 2010, 2014, 2018, 2022 ലോകകപ്പുകളിലും അദ്ദേഹം ഗോള്‍ നേടിയിരുന്നു. ഇപ്പോള്‍ 2026 ലോകകപ്പിലും ഗോള്‍ നേടി റെക്കോര്‍ഡ് പൂര്‍ത്തിയാക്കി.
ലോകകപ്പിന്റെ ഏറ്റവും കൂടുതല്‍ പതിപ്പുകളില്‍ കളിച്ച റെക്കോര്‍ഡ് മെസ്സിയുമായി പങ്കിടുന്നുണ്ടെങ്കിലും, ഓരോ ലോകകപ്പിലും ഗോള്‍ നേടിയ ഏക താരമെന്ന നേട്ടം റൊണാള്‍ഡോയ്ക്കാണ്. 2010 ലെ ലോകകപ്പില്‍ മെസ്സിക്ക് ഗോള്‍ നേടാനായിരുന്നില്ല. ലോകകപ്പില്‍ ഇതുവരെ റൊണാള്‍ഡോ ആകെ ഒന്‍പത് ഗോളുകള്‍ നേടി. മെസി ഈ ലോകകപ്പില്‍ ഹാട്രിക് ഹോള്‍ നേട്ടത്തിന് അര്‍ഹനായിരുന്നു. ആറു ലോകകപ്പുകളിലായി മെസി ഇതുവരെ 18 ഗോളുകള്‍ സ്വന്തമാക്കി. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍സ്‌കോററായി മാറിയിട്ടുണ്ട്.
ചൊവ്വാഴ്ചത്തെ മത്സരം റൊണാള്‍ഡോയുടെ അന്താരാഷ്ട്ര കരിയറിലെ 230-ാമത്തെ മത്സരമായിരുന്നു. അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത്രയും മത്സരങ്ങള്‍ കളിച്ച മറ്റൊരു താരമില്ല.
Cristiano Ronaldo becomes the first player to score in six World Cups.















