ബാംഗളൂര്‍: മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ ആറു വമ്പന്‍ പ്രഖ്യാപനങ്ങളുമായി ജനങ്ങളുടെ കൈയടി നേടി കര്‍ണാടക മുഖ്യമന്ത്രി ഡി. കെ ശിവകുമാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് പാസ്, സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ക്കായി സംസ്ഥാന ഭരണകൂട ത്തിന്റെ മേല്‍നോട്ടത്തിലുള്ള എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്, യുവജന ശാക്തീകരണ പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വന്‍തോതിലുള്ള സാമ്പത്തിക സഹായം എന്നിവ ഉള്‍പ്പെടുന്ന ആറിന വികസന ക്ഷേമ പദ്ധതികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് പുതിയൊരു ‘യുവയുഗത്തിന്’ ഇതിലൂടെ തുടക്കമിടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആദ്യ കാബിനറ്റ് യോഗത്തിലാണ് വിദ്യാര്‍ത്ഥികള്‍, ഉദ്യോഗാര്‍ത്ഥികള്‍, കര്‍ഷകര്‍, ഭൂവുടമകള്‍, നഗരവാസികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനങ്ങള്‍ ശിവകുമാര്‍ പ്രഖ്യാപിച്ചത്. തങ്ങളുടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കൃത്യമായ നടപടികളിലൂടെ നടപ്പിലാക്കാന്‍ പൂര്‍ണ്ണ ബാധ്യസ്ഥരാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കര്‍ണാടകയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു വാര്‍ത്താ സമ്മേളനത്തിലെ പ്രധാന സവിശേഷത. ഞാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോഴൊക്കെ ആണ്‍കുട്ടികള്‍ എന്നോട് ചോദിച്ചിരുന്നു എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതെന്ന്. അതുകൊണ്ട് ഇപ്പോള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ബസ് പാസ് വിതരണം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കു കയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
D.K. Shivakumar made six big announcements after taking office.















