pulimoottil

ന്യൂയോർക്കിൽ മകളെയും നാലു കൊച്ചുമക്കളേയും കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്തു

ന്യൂയോർക്കിൽ മകളെയും നാലു കൊച്ചുമക്കളേയും കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്തു
Share Email

ന്യൂയോർക്ക്: മകളെയും നാല്  നാലു കൊച്ചുമ ക്കളേയും കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്തു. ഇവരെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷമാണ് വയോധിക ആത്മഹത്യ ചെയ്‌തതെന്ന് പോലീസ് വ്യക്തമാകി. 

ന്യൂയോർക്കിലെ  മെക്കാനിക്വില്ലിലെ ഒരു അപ്പാ ർട്ട്മെന്റിലാണ് ആറ് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. . ആമി സ്റ്റെഡ്‌മാൻ(64), ഇവരുടെ മകൾ സാറാ മൈയേഴ്് (44), പേരക്കുട്ടികളായ ഹാർപ്പർ ഹാർമൻ (13), ഹഡ്‌സൻ ഹാർമൻ (11), ഗാവിൻ ഹാർമൻ (10), ഗ്രേസിലിൻ ഹാർമൻ (10) എന്നിവരാണ് മരിച്ചത

 ഇവരെ വീടിനു പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവാസികൾ വിവരമറിയിച്ചതനുസരിച്ച് പൊലീസ് നടത്തിയ  പരിശോധനയിലാണ്  മൃതദേഹങ്ങൾ കണ്ടെത്തിയത്. അപ്പാർട്ട്മെ ന്റിനുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പും  വിഷവും കണ്ടെത്തി. കൊല്ലപ്പെട്ട കുട്ടികളിൽ ഒരാളുടെ ശരീരത്തിൽ  ആയുധം കൊണ്ടുള്ള മുറിവുകളു ണ്ടെന്ന് മെക്കാനിക്വില്ലി പൊലീസ് ചീഫ് വില്യം റാബിറ്റ് പത്ര  സമ്മേളനത്തിൽ പറഞ്ഞു.

 കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാര ണം ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടികളുടെ പിതാ വ് നിലവിൽ യുട്ടായിലാണ് താമസിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Elderly woman commits suicide after killing daughter and four grandchildren in New York

Share Email
Top