പി പി ചെറിയാന്
ഡാലസ്: ഓഗസ്റ്റ് 22നു ക്ഷേത്രം തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കലശ പൂജയും ഒക്ടോബര്‍ 17 മുതല്‍ ക്ഷേത്ര പൂജാരിമാരുടെ നേതൃത്വത്തില്‍ പടി പൂജകളും കൊണ്ട് പവിത്രമായ പതിനെട്ടു പടികള്‍ ആദ്യത്തെ പടി കയറ്റത്തിനായി സജ്ജമായി.
നവംബര്‍ 28ന് രാവിലെ 5:30ന് മഹാഗണപതി ഹോമത്തോട് കൂടി ചടങ്ങുകള്‍ ആരംഭിക്കുകയായി. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഹാളില്‍ നൂറില്‍പരം അയ്യപ്പ ഭക്തരുടെ ഇരുമുടി കെട്ട് നിറയും ഇരുമുടി യാത്രയും ഗുരുസ്വാമിമാരുടെ നേതൃത്വത്തില്‍ നടക്കും.
ശരണഘോഷയാത്രയെ തുടര്‍ന്ന്, അയ്യപ്പ ഭക്തന്മാര് പുണ്യമായ പതിനെട്ടു പടികളും ചവിട്ടി അയ്യപ്പ സന്നിധാനത്തില്‍ ഇരുമുടി സമര്‍പ്പിച്ചു അനുഗ്രഹീതരാകുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.. ശരണം വിളികളാല്‍ മുഖരിതമാകുന്ന ദിവ്യ നിമിഷത്തിലേക്ക് ഓരോ ഭക്ത ജനങ്ങളേയും ഭഗവല്‍ നാമത്തില്‍, ക്ഷേത്ര കമ്മിറ്റിയുടെ പേരില്‍ സ്വാഗതം ചെയ്യുന്നു.
ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ അയ്യപ്പ മണ്ഡല-മകരവിളക്ക് മഹോത്സവം പൂര്‍വാധികം ഭംഗിയായി
നടന്നു വരികയാണ്. ഈ വര്‍ഷത്തെ അയ്യപ്പ മണ്ഡലം, നവംബര്‍ 16നു ആരംഭിച്ചു. ഡിസംബര്‍ 26നു മഹാമണ്ഡല പൂജയും ജനുവരി 14നു മകരവിളക്ക് പൂജയും നടക്കും
An auspicious beginning has been made for the ascent of the sacred eighteen steps at the Ayyappa Sannidhanam in the Dallas Sree Guruvayurappan Temple.
















