പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് ദേവ് ജിയുടെ ജന്മവാര്‍ഷികമായ ഗുരുപുരബ് ആഘോഷങ്ങളില്‍ പങ്കെടുത്ത് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി. ക്വീന്‍സിലെ റിച്ച്മണ്ട് ഹില്ലിലുള്ള ഗുരുദ്വാര സാഹിബ് ബാബ മഖന്‍ ഷാ ലൊബാന സെന്ററില്‍ നടന്ന ആഘോഷങ്ങളിലാണ് അദ്ദേഹം സിഖ് വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്നത്.
കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് വാക്കിംഗ് ബൂട്ടും ക്രച്ചസും ഉപയോഗിച്ചാണ് മേയര്‍ ചടങ്ങിനെത്തിയത്. നവംബര്‍ 19-ന് മാധ്യമപ്രവര്‍ത്തകരുമായുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് അദ്ദേഹത്തിന്റെ കാലിലെ ഞരമ്പിന് പരിക്കേറ്റത്.
സിഖ് ആചാരപ്രകാരം തല മറച്ചാണ് അദ്ദേഹം ഗുരുദ്വാരയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് പഞ്ചാബി ഭാഷയില്‍ വിശ്വാസികള്‍ക്ക് ഗുരുപുരബ് ആശംസകള്‍ നേരുകയും ചെയ്തു. ചടങ്ങില്‍ വെച്ച് സിഖ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആദരവും മേയര്‍ ഏറ്റുവാങ്ങി. ഗുര്‍ബാനി കീര്‍ത്തന്‍, സേവ, ലങ്കാര്‍ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. നവംബര്‍ 17-ന് ക്വീന്‍സില്‍ നടന്ന ദീപാവലി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു.
Mayor Zohran Mamdani joins the birth anniversary celebrations of Guru Nanak Dev Ji.
















