തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയുടെ കേരള വരവിന്റെ പേരിൽ കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നതിൽ വലിയ ക്രമക്കേടിന് നീക്കം നടന്നതായി റിപ്പോർട്ട്. സ്റ്റേഡിയം നവീകരണത്തിന്റെ പ്രവൃത്തിക ൾക്കായി മുൻ കായികമന്ത്രി വി. അബ്ദുറഹ്മാൻ ധനവകുപ്പിൽ നിന്ന് 10 കോടി രൂപ ആവശ്യപ്പെട്ട് കത്ത് നൽകിയതിന്റെ രേഖകൾ സ്വകാര്യ ചാനൽ പുറത്തുവിട്ടു.
സ്റ്റേഡിയം നവീകരണത്തിനായി സ്പോൺസർ ചുമതല ഏറ്റെടുത്തതിന് ശേഷമാണ് സർക്കാർ ഖജനാവിൽ നിന്ന് പണംആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മുൻ മന്ത്രി ധനവകുപ്പിന് നൽകിയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. നവീകരണ പ്രവൃത്തികളുടെ മുഴുവൻ സാമ്പത്തിക ചിലവും സ്പോൺസർമാർ വഹിക്കുമെന്നായിരുന്നു നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നതും കരാറിൽ വ്യവസ്ഥ ചെയ്തിരുന്നതും. എന്നാൽ, സ്പോൺസർ ഏറ്റെടുത്ത അതേ നിർമ്മാണ-നവീകരണ പ്രവർത്തനങ്ങൾക്കായി വീണ്ടും സർക്കാരിൽ നിന്ന് 10 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
Reports indicate that a move was made to commit major irregularities under the guise of renovating the Kochi stadium for Messi’s visit.
















